കണ്ണൂർ എക്പാറ്റ്സ് ബഹ്റൈൻ പുതിയ കമ്മിറ്റി നിലവിൽ വന്നു

മനാമ: കണ്ണൂർ എക്സാപാറ്റ്സ് ബഹ്റൈന് പുതിയ കമ്മിറ്റി നിലവിൽ വന്നു. മുഖ്യ രക്ഷാധികാരികളായി വി.വി.മോഹൻ, കെ.വി.പവിത്രൻ,ഗോവിന്ദൻ, ദേവദാസ്, പ്രദീപ് പുറവങ്കര തുടങ്ങിയവരെയും പ്രസിഡണ്ടായി നജീബ് കടലായിയെയും സെക്രട്ടറിയായി ബേബി ഗണേഷിനെയും ഖജാൻജിയായി മൂസ്സകുഞ്ഞി ഹാജി യെയും തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ-സുധീഷ്.പി.സിദ്ദീഖ്. പി.വി. വൈസ് പ്രസിഡണ്ട്മാർ, സജീവൻ ചൂളിയാട് അസിസ്റ്റന്റ് സെക്രട്ടറി, സതീഷ് − മെമ്പർഷിപ്പ് സെക്രട്ടറി മനോജ് − എൻറെർടയ്ൻമെൻ്റ് സെക്രട്ടറി, സജീവൻ മടക്കര − സ്പോർട്സ് സെക്രട്ടറി, പ്രേമൻ കോമത്ത് ചാരിറ്റി സെക്രട്ടറി തുടങ്ങി 31 അംഗ പ്രവാർത്തക സമിതി അംഗങ്ങളും അടങ്ങിയ കമ്മിറ്റിക്ക് രൂപം കൊടുത്തു. വി.വി മോഹന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ പി.വി.സിദ്ദീഖ് റിപ്പോർട്ടും സതീഷ് വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. രത്നാകരൻ, ഷറഫുദ്ദീൻ, അഷ്റഫ്, പ്രഭാകരൻ, ഷാഗിത്ത്, നിഖിൽ തുടങ്ങിയവർ പുതിയ കമ്മിറ്റിക്കു ആശംസകൾ നേർന്നു സംസാരിച്ചു. കമ്മിറ്റിയുമായി സഹകരിച്ചു പ്രവർത്തിക്കാൻ ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്..34340750