പുതുവത്സരമാഘോഷിക്കാന്‍ ബഹ്റൈനിലെത്തിയത് അറുപതിനായിരത്തോളം വിനോദസഞ്ചാരികള്‍

മനാമ: പുതുവത്സര തലേന്ന് മാത്രം സൗദി കോസ് വെ വഴി ബഹ്റൈനില്‍ ഇത്തവണയെത്തിയത് അറുപതിനായിരത്തോളം പേരെന്ന് കിങ്ങ് ഫഹദ് കോസ് വെ അതോറിറ്റി വ്യക്തമാക്കി. രണ്ട് ഭാഗത്തേക്കും കൂടി 1,01,000 യാത്രക്കാരാണ് ഈ ദിവസം സഞ്ചരിച്ചത്. ഇത്രയധികം പേര്‍ ഇതുഴി വന്നിട്ടും എമിഗ്രേഷന്‍ നടപടികള്‍ സുഗമമായി നടത്താന്‍ സാധിച്ചുവെന്നും അവര്‍ അറിയിച്ചു. ഇത്തവണ ഇതാദ്യമായി ഇരുചക്ര വാഹനങ്ങളിലും നിരവധി പേര്‍ ബഹ്റൈനിലേയ്ക്ക്കെത്തി.