ബഹ്‌റൈനിലെ വിവിധ ദേവാലയങ്ങളിലെ ക്രിസ്തുമസ് ശുശ്രൂഷകള്‍

മനാമ: ബഹ്‌റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ ഈ വര്‍ഷത്തെ ക്രിസ്തുമസ് ശുശ്രൂഷ 24 ചൊവ്വാഴ്ച്ച വൈകിട്ട് 6.00 മണി മുതല്‍ ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ വച്ച് നടക്കും. സന്ധ്യനമസ്ക്കാരം, വിശുദ്ധ കുര്‍ബ്ബാന, പ്രദക്ഷിണം, തീജ്വാല ശുശ്രൂഷ എന്നിവയോട് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തിലും വികാരി റവ. ഫാദര്‍ ഷാജി ചാക്കോ, സഹവികാരി റവ. ഫാദര്‍ ബിജു ഫിലിപ്പോസ് കാട്ടുമറ്റത്തില്‍ എന്നിവരുടെ സഹ കാര്‍മികത്വത്തിലും നടക്കും.
മലങ്കര കത്തോലിക്കാ സഭയുടെ ക്രിസ്തുമസ് ശ്രുശൂഷ ഡിസംബര്‍ 24ന് വൈകുന്നേരം ആറ് മണിക്ക് സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ചിലെ ഫാദര്‍ പിയോ ഹാളില്‍ വെച്ച് നടക്കും. സന്ധ്യനമസ്ക്കാരം, വിശുദ്ധ കുര്‍ബ്ബാന, പ്രദക്ഷിണം, തീജ്വാല ശുശ്രൂഷും ഇതോടനുബന്ധിച്ചു നടക്കും. സെക്രട്ട് ഹാര്‍ട്ട് ചര്‍ച്ചില്‍ വെച്ച് തന്നെ അന്നേ ദിവസം രാത്രി എട്ട് മണിക്ക് സീറോ മലബാര്‍ സഭയുടെ ക്രിസ്തുമസ് ശ്രുശൂഷയും നടക്കും.
ബഹ്റൈന്‍ മാര്‍ത്തോമ്മാ പാരീഷിന്റെ ക്രിസ്തുമസ് ശുശ്രൂഷയും വിശുദ്ധ കുര്‍ബ്ബാനയും 24 ചൊവ്വാഴ്ച വൈകിട്ട് 8.00 മണി മുതല്‍ സനദ് മാര്‍ത്തോമ്മാ കോംപ്ലക്സില്‍ വച്ച് വികാരി റവ. മാത്യൂ കെ. മുതലാളി, സഹവികാരി റവ. വി.പി ജോണ്‍ എന്നിവരുടെ നേത്രത്വത്തില്‍ നടക്കും. റവ. ജോര്‍ജ്ജ് വര്‍ഗ്ഗീസ് (വെണ്ണിക്കുളം) ക്രിസ്തുമസ് സന്ദേശവും നല്‍കും.
ബഹ്റൈന്‍ സെന്റ് പീറ്റേഴ്സ് യാക്കോബായ ദേവാലയത്തില്‍ 24 ചൊവ്വാഴ്ച വൈകിട്ട് 7.30 മുതല്‍ വികാരി റവ. ഫാദര്‍ നെബു എബ്രഹാമിന്റെ നേത്യത്വത്തില്‍ സന്ധ്യനമസ്ക്കാരം, പ്രദക്ഷിണം, തീജ്വാല ശുശ്രൂഷ, വിശുദ്ധ കുര്‍ബ്ബാന എന്നിവ നടക്കും റവ. ഫാദര്‍ നെൽസണ്‍ ജോര്‍ജ്ജ് ക്രിസ്തുമസ് സന്ദേശവും നല്‍കും. ബഹറൈന്‍ സി.എസ്സ്.ഐ. മലയാളി പാരീഷിന്റെ ക്രിസ്തുമസ് ശുശ്രൂഷ ദേവാലയത്തില്‍ വച്ച് 24 ചൊവ്വാഴ്ച വൈകിട്ട് 7.00 മണി മുതല്‍ വികാരി റവ. ജെയിംസ് ജോസഫിന്റെ നേത്രത്വത്തില്‍ നടക്കും റവ. പി.വി ചാക്കോ ക്രിസ്തുമസ് സന്ദേശവും നല്‍കും.
ബഹ്റൈന്‍ സെന്റ് ഗ്രീഗോറിയോസ് ക്നാനായ ദേവാലയത്തില്‍ 24 ചൊവ്വാഴ്ച വൈകിട്ട് 7.00 മണി മുതൽ സന്ധ്യനമസ്ക്കാരം, പ്രദക്ഷിണം, തീജ്വാല ശുശ്രൂഷ, വിശുദ്ധ കുര്‍ബ്ബാന എന്നിവ നടക്കുമെന്ന്‍ വികാരി റവ. ഫാദര്‍ ഏലിയാസ് സ്കറിയ അറിയിച്ചു. ബഹറൈന്‍ സെന്റ് പോള്‍സ് മാര്‍ത്തോമ്മാ പാരീഷിന്റെ ക്രിസ്തുമസ് ശുശ്രൂഷയും വിശുദ്ധ കുര്‍ബ്ബാനയും 24 ചൊവ്വാഴ്ച വൈകിട്ട് 7.30 മുതല്‍ ദേവാലയത്തില്‍ വച്ച് വികാരി റവ. സാം ജോര്‍ജ്ജിന്റെ നേത്രത്വത്തില്‍ നടക്കും. ബഹ്‌റൈന്‍ സി.എസ്സ്.ഐ. സൗത്ത് കേരളാ ഡയോസിസ് ദേവാലയത്തിന്റെ ക്രിസ്തുമസ് ശുശ്രൂഷ 24 ചൊവ്വാഴ്ച വൈകിട്ട് 7.30 മുതല്‍ സെന്റ് ക്രിസ്റ്റഫര്‍ കത്തീഡ്രലില്‍ വച്ച് വികാരി റവ.സുജിത് സുഗതന്റെ നേത്രത്വത്തില്‍ നടക്കും.
ബഹ്‌റൈനിലെ മലയാളി എപ്പിസ്കോപ്പല്‍ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗണ്‍സിലിന്റെ (കെ.സി.ഇ.സി.) നേത്യത്വത്തില്‍ 2020 ജനുവരി 1 ന് വൈകിട്ട് 5.30 മുതല്‍ ഇസാടൗണ്‍ ഇന്ത്യന്‍ സ്കൂള്‍ ആഡിറ്റോറിയത്തില്‍ വച്ച് ക്രിസ്തുമസ് ന്യൂ ഈയര്‍ ആഘോഷങ്ങള്‍ നടക്കും. പരിപാടിയിൽ ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത മുഖ്യ അതിഥി ആയിരിക്കും.