ദേശീയ ദിനത്തിൽ ഫ്രന്റ്‌സ് അസോസിയേഷൻ ബീച്ച് ശുചീകരിച്ചു

മനാമ: ബഹ്‌റൈൻ ദേശീയ ദിനമായ ഡിസംബർ 16ന് ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ കടൽ തീരം ശുചീകരിച്ചു. ഉത്തര മേഖല മുനിസിപ്പൽ കൗൺസിലിന്റെ രക്ഷാധികാരത്തിൽ കിംസ് മെഡിക്കൽ സെന്റർ, യൂത്ത് ഇന്ത്യ എന്നിവയുമായി സഹകരിച്ച് മാലികിയ ബീച്ചിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. അസോസിയേഷൻ പ്രസിഡണ്ട് ജമാൽ ഇരിങ്ങൽ ഉദ്‌ഘാടനം നിർവ്വഹിച്ചു. ജനറൽ സെക്രട്ടറി എം.എം സുബൈർ സ്വാഗതമാശംസിക്കുകയും പ്രോഗ്രാം കൺവീനർ മുഹമ്മദ് എറിയാട് നന്ദി പ്രകാശിപ്പിക്കുകയും ചെയ്‌തു. എ.എം ഷാനവാസ് പരിപാടി നിയന്ത്രിച്ചു.