യു.പിയിൽ വെടിവച്ചിട്ടില്ലെന്ന പൊലീസ് വാദം പൊളിയുന്നു; ദൃശ്യങ്ങൾ പുറത്ത്


കാൺപൂർ‍: പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധം നടത്തുന്നവരെ നേരിടാൻ വെടിവയ്പ്പ് നടത്തിയിട്ടില്ലെന്ന ഉത്തർ‍പ്രദേശ് പൊലീസിന്‍റെ വാദം പൊളിയുന്നു. കാൺപൂർ‍ വെടിവയ്പിന്‍റെയടക്കമുള്ള ദൃശ്യങ്ങൾ പുറത്തുവന്നു. പ്രതിഷേധക്കാർക്ക് നേരെ ഒരൊറ്റ ബുള്ളറ്റുപോലും ഉപയോഗിച്ചിട്ടില്ലെന്ന് യു.പി പൊലീസ് ഡിജിപി ഒ.പി സിംഗ് ആവര്‍ത്തിക്കുന്നതിനിടെയാണ് ദൃശ്യങ്ങൾ പുറത്തുവന്നത്. 

പ്രതിഷേധം ശക്തമായ കാൺപൂരിലടക്കം പൊലീസുകാർ വെടിവയ്ക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പ്രതിഷേധക്കാരാണ് നാടൻ തോക്കുകളുമായി വെടിവയ്പ്പ് നടത്തിയതെന്നായിരുന്നു പൊലീസിന്‍റെ വാദം. എന്നാൽ പൊലീസുകാർ വെടിവയ്ക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പൊലീസ് പ്രതിരോധത്തിലായിട്ടുണ്ട്.

You might also like

Most Viewed