മാസങ്ങൾക്കുള്ളിൽ ഇന്ത്യ ചർച്ചക്ക് വരും, ക്ഷമ പറയും: അമേരിക്കൻ വാണിജ്യ സെക്രട്ടറി


ഷീബ വിജയൻ

വാഷിങ്ടൺ I അമേരിക്കയുമായി വ്യാപാര കരാറിലേർപ്പെടാൻ ഇന്ത്യ ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ എത്തുമെന്ന പ്രസ്താവനയുമായി യു.എസ്. വാണിജ്യ സെക്രട്ടറി. അമേരിക്കയുടെ തീരുവക്കൊള്ളയിൽ ഇരുരാജ്യങ്ങളുടെയും ബന്ധം വഷളാകുകയും, ഇന്ത്യ റഷ്യയുമായും ചൈനയുമായും അടുക്കുകയും ചെയ്യുന്നതിനിടെയാണ് യു.എസ്. വാണിജ്യ സെക്രട്ടറിയുടെ പ്രസ്താവന. ഒന്നോ രണ്ടോ മാസത്തിനുള്ളിൽ ഇന്ത്യ ചർച്ചയ്ക്ക് തയാറാകും. ക്ഷമ പറയും. ട്രംപുമായി ഒരു കരാറിൽ ഏർപ്പെടാൻ ശ്രമിക്കും -വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക് പറഞ്ഞു. അമേരിക്കയെ ഇന്ത്യ പിന്തുണയ്ക്കുന്നില്ലെങ്കിൽ അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ 50 ശതമാനം തീരുവ നൽകേണ്ടിവരുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇന്ത്യ അവരുടെ വിപണി തുറന്നിടാൻ ആഗ്രഹിക്കുന്നില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുന്നില്ല, ബ്രിക്‌സിന്റെ ഭാഗമാകുന്നത് നിർത്തുന്നില്ല. റഷ്യയ്ക്കും ചൈനയ്ക്കും ഇടയിലുള്ള പാലമാകാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ, അങ്ങനെ തന്നെ തുടരുക. ഒന്നുകിൽ ഡോളറിനെ പിന്തുണയ്ക്കുക, അമേരിക്കയെ പിന്തുണയ്ക്കുക, നിങ്ങളുടെ ഏറ്റവും വലിയ ക്ലയന്റിനെ പിന്തുണയ്ക്കുക, അല്ലെങ്കിൽ 50 ശതമാനം താരിഫ് നൽകുക. ഇത് എത്ര കാലം നീണ്ടുനിൽക്കുമെന്ന് നോക്കാമെന്നും ഹോവാർഡ് ലുട്നിക് പറഞ്ഞു.

article-image

saadsdafscvf

You might also like

Most Viewed