ബീഡി ബിഹാർ പോസ്റ്റ്; ‌വി.ടി.ബൽറാം കെപിസിസി മീഡിയ സെൽ ചെയർമാൻ സ്ഥാനമൊഴിഞ്ഞു‌‌


 ഷീബ വിജയൻ 

തിരുവനന്തപുരം I കോണ്‍ഗ്രസ് കേരള ഘടകത്തിന്‍റെ എക്‌സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത ബീഡി ബിഹാർ പരാമർശത്തെ തുടർന്ന് കോണ്‍ഗ്രസ് ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ സ്ഥാനം വി.ടി. ബൽറാം ഒഴിഞ്ഞു. ബീഡി ബിഹാർ പോസ്റ്റ് അംഗീകരിക്കാൻ ആകുന്നതല്ലെന്ന് വി.ടി.ബൽറാം പറഞ്ഞു. ഇത്തരത്തിലുള്ള പോസ്റ്റുകൾ വരുമ്പോൾ അതിനെതിരെ പ്രതികരിക്കാനുള്ള സമയം തനിക്കില്ലെന്നും ഇക്കാര്യം കെപിസിസി അധ്യക്ഷനെ നേരിട്ട് അറിയിച്ചെന്നും ബൽറാം വ്യക്തമാക്കി. കൂടാതെ ഇത് നേരത്തെയെടുത്ത തീരുമാനമാണ്. കൂടുതൽ പ്രൊഫഷണലായി കൈകാര്യം ചെയ്യുന്നവരെ നിയമിക്കണമെന്നും ബൽറാം ആവശ്യപ്പെട്ടു.

പോസ്റ്റിൽ ജാഗ്രത കുറവും അപാകതയും ഉണ്ടായെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞിരുന്നു. സോഷ്യൽ മീഡിയ വിഭാഗം പുനസംഘടിപ്പിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് സ്ഥാനമൊഴിഞ്ഞെന്ന പ്രഖ്യാപനവുമായി വി.ടി.ബൽറാം രംഗത്തെത്തിയത്.

article-image

ASASXZDS

You might also like

Most Viewed