80,000 തൊടാൻ സ്വർണവില: സർവകാല റെക്കോഡ്


ഷീബ വിജയൻ 

കൊച്ചി I സംസ്ഥാനത്ത് സ്വർണവിലയിൽ സർവകാല റെക്കോഡ്. പവന് 80,000 രൂപയ്ക്ക് അടുത്തെത്തി. ശനിയാഴ്ച ഗ്രാമിന് 80 രൂപയും പവന് 640 രൂപയും വർധിച്ച് സർവകാല റിക്കാർഡിലെത്തി. ഇതോടെ ഗ്രാമിന് 9, 945 രൂപയും പവന് 79,560 രൂപയുമായി. 18 കാരറ്റ് സ്വർണം ഗ്രാമിന് 60 രൂപ വർധിച്ച് 8, 165 രൂപയായി. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 6, 355 രൂപയാണ് വിപണി വില. അന്താരാഷ്ട്ര സ്വർണവില എക്കാലത്തെയും ഉയർന്ന റിക്കാർഡ് വിലയായ 3600 ഡോളറിലും രൂപയുടെ വിനിമയ നിരക്ക് 88 ഉം ആയി. 20 കാരറ്റ് സ്വർണക്കട്ടി ഒരു കിലോഗ്രാമിനെ ബാങ്ക് നിരക്ക് ഒരു കോടി അഞ്ചു ലക്ഷം രൂപയായി. ഡോളറിനെ മറികടന്ന് സ്വർണം ഗ്ലോബൽ കറൻസിയായി മാറിയിട്ടുണ്ട്. ദീപാവലിയോടെ സ്വർണവില ഗ്രാമിന് പതിനായിരത്തിൽ എത്തുമെന്ന് റിപ്പോർട്ടുകളുണ്ട്.

article-image

DFDFSFD

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed