സമസ്ത ബഹ്റൈൻ കലണ്ടർ പ്രകാശനം ചെയ്തു

മനാമ: സമസ്ത ബഹ്റൈൻ കമ്മറ്റി പ്രസിദ്ധീകരിച്ച 2020 വർഷത്തെ കലണ്ടർ പുറത്തിറങ്ങി. മനാമയിൽ നടന്ന സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ 60ാം വാർഷിക സമ്മേളന പ്രചരണ ചടങ്ങിൽ സമസ്ത ബഹ്റൈൻ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീൻ കോയ തങ്ങൾ റിയോ കരീം ഹാജിക്ക് കോപ്പി നൽകിയാണ് കലണ്ടർ പ്രകാശനം നിർവ്വഹിച്ചത്.
ബഹ്റൈൻ നമസ്കാര സമയം, അവധി ദിനങ്ങൾ, ബഹ്റൈനിലെ മദ്രസാ വിവരങ്ങൾ, വിശേഷ ദിവസങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സുപ്രധാന വിവരങ്ങൾ ഉൾക്കൊള്ളിച്ച ബഹുവർണ്ണ കലണ്ടർ മനാമ ഗോൾഡ് സിറ്റിയിലെ സമസ്ത ബഹ്റൈൻ കേന്ദ്ര ആസ്ഥാനത്തും ഏരിയാ കേന്ദ്രങ്ങളിലും സമസ്ത മദ്രസകളിലും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 33450553 എന്ന നന്പറിൽ ബന്ധപ്പെടാവുന്നതാണ്.