റിഫ ഏരിയ മലർവാടി ബാലസംഘം 'സ്നേഹക്കൂട്’ പരിപാടി സംഘടിപ്പിച്ചു

റിഫ: ബാല്യത്തിെൻറ നിഷ്കളങ്കതയും സുഗന്ധങ്ങളും സ്നേഹ സൗഹൃദങ്ങളും പരസ്പരം പങ്കുവെച്ച് സ്നേഹക്കൂടൊരുക്കി ഫ്രൻറ്സ് സോഷ്യൽ അസോസിയേഷൻ കുട്ടികളുടെ വിഭാഗമായ റിഫ ഏരിയ മലർവാടി ബാലസംഘം. ശിശുദിനത്തോടനുബന്ധിച്ച് റിഫ അൽ ഇസ്ലാഹ് ഓഡിറ്റോറിയത്തിൽ നടത്തിയ ‘മലർവാടി സ്നേഹക്കൂട്’ പരിപാടിയിൽ നൂറുകണക്കിന് കുട്ടികൾ പങ്കെടുത്തു. ഓഡിറ്റോറിയത്തിനകത്തും പരിസരത്തുമായി തയാറാക്കിയ വൈവിധ്യമാർന്ന കളി മൂലകളിൽ കേരളത്തനിമയുള്ള കളികളിൽ കുട്ടികൾ ആവേശ പൂർവം പെങ്കടുത്തു. ബഹ്റൈൻ കലോൽസവനൃത്തവേദികളിലെ സജീവ സാന്നിധ്യവും ചലച്ചിത്ര താരവുമായ അനഘ എസ്. ലാൽ പരിപാടി ഉദ്ഘാടനം ചെയ്തു. ലുലു ഹൈപ്പർമാർക്കറ്റ് റിഫ ബ്രാഞ്ച് ജനറൽ മാനേജർ നസീർ കരിപ്പാംകുളം ആശംസകൾ നേർന്നു. വിജയികൾക്ക് ട്രോഫികളും പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റും ലുലു ഹൈപ്പർമാർക്കറ്റിെൻറ ഉപഹാരങ്ങളും വിതരണം ചെയ്തു. അനഘ എസ്. ലാലിനുള്ള ഉപഹാരം ഫ്രൻറ്സ് അസോസിയേഷൻ പ്രസിഡൻറ് ജമാൽ ഇരിങ്ങൽ നൽകി.
റിഫ അൽ ഹിലാൽ ഹോസ്പിറ്റലിെൻറ സഹകരണത്തോടെ സൗജന്യ മെഡിക്കൽ പരിശോധനയും നടന്നു. സാജിദ് നരിക്കുനി അധ്യക്ഷ്യത വഹിച്ച പരിപാടിയിൽ പി.എം.അഷ്റഫ് സ്വാഗതവും സമീർ ഹസ്സൻ നന്ദിയും പറഞ്ഞു. എ. അഹ്മദ് റഫീഖ്, ഷൈമില നൗഫൽ, സുമയ്യ ഇർഷാദ്, സുഹൈൽ റഫീഖ്, അബ്ദുൽ അസീസ്, ഷാനിബ്, താഹ, നസീറ, ഷഹ്ല ഫസൽ, സിറാജ് എം.എച്ച്, മെഹന റഹീം, യൂനുസ് രാജ്, സുഹൈൽ മുഹമ്മദ് ,ഫസൽ റഹ്മാൻ, അബ്ദുൽ അഹദ്, സഇൗദ റഫീഖ്, ഷാനി സക്കീർ, അബ്ദുൽ ഹഖ്, ലുലു പറളി, ബഷീർ പി.എം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.