ഡ​ൽ​ഹി ക്രി​ക്ക​റ്റ് ഭ​ര​ണ​സ​മി​തി പ്ര​സി​ഡ​ണ്ട് ര​ജ​ത് ശ​ർമ്മ രാ​ജി​വെ​ച്ചു


ന്യൂഡൽഹി: ഡൽഹി ക്രിക്കറ്റ് ഭരണസമിതി (ഡിഡിസിഎ) പ്രസിഡണ്ട് രജത് ശർമ്മ സ്ഥാനം രാജിവെച്ചു. ഭരണസമിതിയിൽ നിന്നുള്ള സമ്മർദ്ദം മൂലമാണ് രാജിയെന്ന് അദ്ദേഹം അറിയിച്ചു. ഇന്ത്യാ ടിവി ചെയർമാനും എഡിറ്റർ ഇൻ ചീഫുമാണ് രജത് ശർമ്മ.  ക്രിക്കറ്റ് ഭരണം എല്ലായ്പ്പോഴും സമ്മർദങ്ങൾ നിറഞ്ഞതാണ്. സ്ഥാപിത താൽപ്പര്യങ്ങൾ ക്രിക്കറ്റിന്‍റെ താൽപ്പര്യത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നുണ്ട്. സമഗ്രത, സത്യസന്ധത, സുതാര്യത എന്നീ തത്വങ്ങളിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല. അവയുമായി ഈ സ്ഥാനത്ത് തുടരാനാകാത്തതിനാൽ സ്ഥാനമൊഴിയുകയാണെന്നും അദ്ദേഹം രാജിക്കത്തിൽ പറഞ്ഞു.  കഴിഞ്ഞ വർഷം ജൂലൈയിലാണ് ശർമ്മ ഡി.ഡി.സി.എ പ്രസിഡണ്ടായി ചുമതലയേൽക്കുന്നത്. ഡിഡിസിഎ ജനറൽ സെക്രട്ടറി വിനോദ് തിഹാരയുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ വാർത്തയായിരുന്നു.

You might also like

Most Viewed