പത്മശ്രീ വിശുദ്ധാനന്ദയക്ക് സ്വീകരണം; കുമ്മനവും സമ്പത്തും തിരുവഞ്ചൂരും ബഹറിനിലെത്തും

മനാമ:പത്മശ്രീ പുരസ്കാരം ലഭിച്ച ശിവഗിരി മഠം പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയ്ക്ക് ബഹ്‌റൈൻ കേരളീയസമാജത്തിൽ നവംബർ 21 വ്യാഴാഴ്ച ഇന്ത്യൻ പൗരാവലി സ്വീകരണം നൽകുന്നു.ഇതോടനുബന്ധിച്ച് മുഖ്യാതിഥികളായി മുൻ മിസോറാം ഗവർണറും ബി ജെ പി നേതാവുമായ കുമ്മനം രാജശേഖരൻ,മുൻ എം പി,സി പി എം നേതാവ് എ സമ്പത്ത്, മുൻ ആഭ്യന്തര മന്ത്രിയും കോൺഗ്രസ് നേതാവുമായ തുരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരും സംബന്ധിക്കും. ചടങ്ങിനോടനുബന്ധിച്ചു പ്രമുഖ ചലച്ചിത്രതാരം മഞ്ജു വാര്യർ അവതരിപ്പിക്കുന്ന നൃത്ത സന്ധ്യയും നടക്കും. ബഹ്‌റൈൻ വ്യവസായി കെ ജി ബാബുരാജൻ ചെയർമാനായുള്ള സംഘാടകസമിതിഇതിനുവേണ്ടി രൂപീകരിച്ചു .കോൺവെക്സ് ഈവന്റ്‌സിന്റെ സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത് .