ഇന്ത്യൻ സ്‌കൂൾ ശിശു ദിനം ആഘോഷിച്ചു

മനാമ: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർ ലാൽ നെഹ്രുവിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് നവംബർ 14 നു ഇന്ത്യൻ സ്‌കൂളിൽ ശിശു ദിന പരിപാടികൾ സംഘടിപ്പിച്ചു. മിഡിൽ സെക്ഷൻ വിദ്യാർത്ഥികളുടെ പ്രത്യേക അസംബ്ലിയിൽ നെഹ്‌റുവിനെ അനുസ്മരിക്കുന്ന പ്രത്യേക പരിപാടികൾ നടന്നു. തുടർന്ന് ശിശു ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾ നടത്തിയ പ്രസംഗം ശ്രദ്ധേയമായി സ്‌കൂൾ വൈസ് പ്രിൻസിപ്പൽ വിനോദ് എസ്, പ്രധാന അധ്യാപിക പാർവതി ദേവദാസ് എന്നിവർ ശിശുദിനത്തിന്റെ പ്രാധാന്യത്തെപ്പറ്റി സംസാരിച്ചു
രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികവും ജവഹർലാൽ നെഹ്‌റുവിന്റെ 130-ാം ജന്മവാർഷികവുമായി ബന്ധപ്പെട്ട എക്സിബിഷൻ മത്സരവും മിഡിൽ സെക്ഷനിൽ നടത്തി. ഫോട്ടോകൾ, ഡ്രോയിംഗുകൾ, മോഡലുകൾ, ഡിസ്പ്ലേ ബോർഡുകൾ എന്നിവയിലൂടെ മഹാത്മാ ഗാന്ധിയുടെയും നെഹ്രുവിന്റെയും ജീവിത യാത്ര എക്സിബിഷനിൽ ചിത്രീകരിച്ചു.
സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ വിദ്യാർത്ഥികളെ അഭിനന്ദിച്ചു.
ഇന്ത്യൻ സ്‌കൂൾ ശിശു ദിനം ആഘോഷിച്ചു
ഇന്ത്യൻ സ്‌കൂൾ ശിശു ദിനം ആഘോഷിച്ചു