ഫ്രറ്റേണിറ്റി ഓഫ് എറണാകുളം ഡിസ്ട്രിക്ട് മെഡിക്കൽ ക്യാമ്പ് നവംബർ 15 ന്

ബഹ്റൈനിലെ എറണാകുളം ജില്ലാനിവാസികളുടെ കൂട്ടായ്മയായ ഫ്രറ്റേണിറ്റി ഓഫ് എറണാകുളം ഡിസ്ട്രിക്ട് അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് നവംബർ 15, വെള്ളിയാഴ്ച രാവിലെ എട്ടു മണി മുതൽ പന്ത്രണ്ട് മണി വരെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.അൽ ഹിലാൽ ഹോസ്പിറ്റൽ അദ്ലിയയിൽ നടത്തപ്പെടുന്ന ക്യാമ്പ് ഐ സി ആർ എഫ് ചെയർമാൻ അരുൾദാസ് ഉത്ഘാടനം ചെയ്യുമെന്ന് സംഘടന ഭാരവാഹികളായ ഫ്രാൻസിസ് കൈതാരത്ത്, പി വി രമേശ്, പത്മകുമാർ മേനോൻ എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 33392403, 39142917 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക