ഒഐസിസി  "ചാർജ് യുവർസെൽഫ്"  പരിശീലന ക്ലാസും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു


മനാമ:പുതിയ കാലത്തിന്റെ വെല്ലു വിളികളെയും പ്രതി സന്ധികളെയും മറികടക്കുവാൻ വേണ്ട ശാരീരികവും മാനസികവുമായ ക്ഷമത നേടിയെടുക്കുവാൻ പ്രവാസി മലയാളികളെ പരിശീലിപ്പിക്കുന്ന  വ്യത്യസ്‌തമായ പരിശീലന പരിപാടി "ചാർജ് യുവർസെൽഫ്" ഓ ഐ സി സി യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു..ഒഐസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റി അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചു നവംബർ 7 വ്യാഴാഴ്ച വൈകിട്ട് സൽമാബാദ് അൽ ഹിലാൽ ഓഡിറ്റോറിയത്തിൽ നടന്ന  പരിപാടി സംരംഭകരുൾപ്പെടെയുള്ള പ്രവാസി മലയാളികൾക്ക് വേറിട്ട അനുഭവമായി..,
പ്രവാസികൾ മാനസിക ശാരീരിക ആരോഗ്യം നില നിർത്തുന്നതിലും സാമ്പത്തിക അച്ചടക്കം നില നിർത്തുന്നതിലും സമ്പാദ്യ ശീലം വളർത്തുന്നതിലും മുൻഗണന നകുന്നതിൽ അതീവ ശ്രദ്ധ നൽകേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നു ക്ലാസ് നയിച്ച ഇന്റർനാഷണൽ ട്രൈനെർഎം എ റഷീദ് പറഞ്ഞു,അതിനു വേണ്ടിയുളള എളുപ്പ വഴികളും അദ്ദേഹം വിശദീകരിച്ചു...
 പ്രോഗ്രാം കോ ഓർഡിനേറ്റർ നിസാർ കുന്നംകുളത്തിങ്ങൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ ഒഐസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റി പ്രസിഡന്റ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു,ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറംഎം എ  റഷീദിനുള്ള ഉപഹാരം സമർപ്പിച്ചു..സാമൂഹ്യ പ്രവർത്തകൻ സലാം മമ്പാട്ടുമൂല ,മാധ്യമ പ്രവർത്തകൻ രാജീവ് വെള്ളിക്കോത്ത്, ഒഐസിസി ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം,ബോബി പാറയിൽ,സെക്രട്ടറിമാരായ ജവാദ് വക്കം,മാത്യൂസ് വാളക്കുഴി രവി സോള ,യുവജന വിഭാഗം  പ്രസിഡന്റ്  ഇബ്രാഹിം അദ്ഹം,വനിതാ വിങ് പ്രസിഡന്റ് ഷീജ നടരാജ്,ഒഐസിസി പാലക്കാട് ജില്ലാ ജന സെക്രട്ടറി സൽമാനുൽ ഫാരിസ്,അൽ ഹിലാൽ ഹോസ്പിറ്റൽ സൽമാബാദ് ബ്രാഞ്ച് ഹെഡ് അസീം സേട്ട് ,സ്കൈ ഗ്രൂപ്പ് എം ഡി നൗഷാദ് ,പവർ അപ്പ് കോർഡിനേറ്റർ വലീദ് പി എ ,തുടങ്ങിയവർ പങ്കെടുത്തു...
ഒഐസിസിയുടെ വിവിധ ജില്ലാ പ്രസിഡന്റുമാരായ  ജോജിലാസർ ,ജസ്റ്റിൻ,നിസാം,ഷാജി തുടങ്ങിയവർ നേതൃത്വം നൽകി

article-image

ചാർജ് യുവർസെൽഫ്"  പരിശീലന ക്ലാസും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

You might also like

Most Viewed