കരുണയാണ് തിരുനബി (സ) : സമസ്ത റബീഅ് ക്യാമ്പയിനിന് ഉജ്ജ്വല തുടക്കം


മനാമ:കരുണയാണ് തിരുനബി (സ) എന്ന പ്രമേയത്തിൽ ഒരു മാസം നീണ്ടു നില്ക്കുന്ന സമസ്ത റബീഅ് ക്യാമ്പയിൻ ബഹ്റൈൻ തല ഉദ്ഘാടനം സയ്യിദ് ഫഖ്റുദ്ധീൻ തങ്ങൾ നിർവ്വഹിച്ചു.സമസ്ത ബഹ്റൈൻ സെക്രട്ടറി വി.കെ കുഞ്ഞി മുഹമ്മദ് ഹാജി എറവക്കാട് അധ്യക്ഷത വഹിച്ചു.അശ്റഫ് അൻവരി ചേലക്കര ( സമസ്ത : കോഡിനേറ്റർ),ഹംസ അൻവരി മോളൂർ ( റൈഞ്ച്  ജംഇയ്യത്തുൽ മുഅല്ലിമീൻ),റബീഅ് ഫൈസി അമ്പലക്കടവ്, (എസ് കെ എസ് എസ് എഫ് ),ശൗക്കത്ത് ഫൈസി വയനാട് (മുഹറഖ്),സകരിയ്യ ദാരിമി കാക്കടവ് (ഉമ്മുൽ ഹസം ),അബ്ദുൽ റശീദ് ഫൈസി വയനാട് ( ഹമദ് ടൗൺ ) അബ്ദുറസാഖ് നദ് വി (ഗുദൈബിയ്യ ) ,നമീർഫൈസി (ബുദയ്യ),ഹാഷിം കോക്കല്ലൂർ (ജിദാലി ) തുടങ്ങിയവർ പ്രസംഗിച്ചു.
പ്രവാചക പ്രകീർത്തന സദസ്സിന് ഹാഫിള് ശറഫുദ്ധീൻ നേതൃത്വം നല്കി.നൗശാദ് ഹമദ് ടൗൺ,സുലൈമാൻ മുസ്ലിയാർ
ശഹീർ കാട്ടാമ്പള്ളി,ശറഫുദ്ധീൻ മാരായമംഗലം, തുടങ്ങി സമസ്ത ബഹ്റൈൻ കേന്ദ്ര - ഏരിയ നേതാക്കളും പ്രവർത്തകരും സംബന്ധിച്ചു. 
ഖാസിം റഹ്മാനി വയനാട് സ്വാഗതവും, മുസ്തഫ കളത്തിൽ നന്ദിയും പറഞ്ഞു

You might also like

  • Lulu Exchange
  • Straight Forward

Most Viewed