മൈത്രി ബഹ്‌റൈൻകുടുംബസംഗമവുംആദരിക്കലും വെള്ളിയാഴ്ച
മനാമ:ബഹ്‌റൈനിലെ സാംസ്കാരിക കൂടായ്മയായ 'മൈത്രി ' കുടുംബസംഗമവും പ്രളയത്തിൽ കൈ താങ്ങായ ബഹ്റൈൻ പ്രവാസികളെ ആദരിക്കലും ഒക്ടോബർ 11 വെള്ളിയാഴ്ച ഉച്ചക്ക് 1 മണിക്ക് ഉമൽഹസ്സത്തുള്ള ബാങ്കോങ് ഹാളി ൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു .
മൈത്രി കുടുംബ സംഗമവും പ്രളയത്തിൽ കൈ താങ്ങായ ബഹ്റൈൻ
പ്രവാസികളെ ആദരിക്കൽ ചടങ്ങ് വെസ്റ്റ് റിഫാ M.P മുഹമ്മദ് മറാഫി ഉൽഘാടനം ചെയ്യും . പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ ,ബഷീർ വാണിയക്കാട് , റോയ് സകറിയ്യ ,ജിജി നിലമ്പൂർ എന്നിവർക്ക് മൈത്രി സോഷ്യൽ അസോസിയേഷന്റെ നേതൃത്വത്തിൽ സ്നേഹോപഹാരം നൽകും.
ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക രംഗത്തുള്ള പ്രമുഖ വ്യക്തികൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു .

