150 കിലോ അഴുകിയ മീൻ പിടികൂടി

മനാമ: മനാമ സെൻട്രൽ മാർക്കറ്റിൽ വിൽപ്പനയ്ക്കായി വെച്ചിരുന്ന 150 കിലോ മീൻ ഉപയോഗശൂന്യമായ രീതിയിൽ പിടികൂടി. ഇന്നലെ വിവിധ മന്ത്രാലയം അധികൃതര്‍ നടത്തിയ പരിശോധനയിലാണ് സൗദി അറേബ്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത ട്യൂണാ മത്സ്യം പിടികൂടിയത്. 12 മുതല്‍ 14 മണിക്കൂര്‍ വരെ പഴക്കമുള്ളതായിരുന്നു ഇവ. കഴിഞ്ഞ മാസവും 100 കിലോ വരുന്ന മീന്‍ സമാനമായ രീതിയില്‍ പിടികൂടിയിരുന്നു. ഇതില്‍ മത്തിയും, ട്യൂണയുമാണ് ഉണ്ടായിരുന്നത്. ചെറുകിട റെസ്റ്റാറന്റുകള്‍ പഴകിയതാണെന്ന് അറിഞ്ഞു കൊണ്ട് തന്നെ ഇത്തരം മീനുകള്‍ ചെറിയ വില കൊടുത്തു വാങ്ങുന്നുണ്ടെന്നും, ഉപഭോക്താക്കള്‍ ഇക്കാര്യത്തില്‍ ഏറെ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ടെന്നും പരിശോധകര്‍ പറഞ്ഞു. ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങള്‍ ഇവ കഴിക്കുന്നത് മൂലം ഉണ്ടാകാവുന്നതാണ്. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമായി തുടരും.