വയനാട്ടിൽ സ്വകാര്യ ബസ് മറിഞ്ഞ് 19 യാത്രക്കാർക്ക് പരിക്ക്

കൽപ്പറ്റ: വയനാട്ടിൽ സ്വകാര്യ ലക്ഷ്വറി ബസ് മറിഞ്ഞ് 19 യാത്രക്കാർക്ക് പരിക്ക്. കൽപ്പറ്റ മടക്കിമലയിലാണ് അപകടം. ബംഗളൂരുവിൽനിന്ന് കോഴിക്കോട്ടേയ്ക്കുപോയ എ1 ട്രാവൽസ് ആണ് അപകടത്തിൽപെട്ടത്.പരിക്കേറ്റവരെ കൽപ്പറ്റയിലെ ജനറൽ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല.