കേരളീയ സമാജം കമാനം ജനശ്രദ്ധ ആകർഷിക്കുന്നു


മനാമ :  ഓണാഘോഷത്തിന്റെ ഭാഗമായി ബഹ്‌റൈൻ കേരളീയ സമാജത്തിൽ ബഹ്‌റൈൻ അയ്യപ്പ സേവാ സംഘം നിര്‍മ്മിച്ച കമാനം കാണാനായി നിരവധി പേരാണ് എത്തുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

കമാനത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ഘോഷയാത്രക്ക്‌ മുന്നോടിയായി അയ്യപ്പസേവാ സംഘം  ഭാരവാഹികളുടെയും സമാജം ജനറല്‍സെക്രട്ടറി എം പി രഘു,  മറ്റു ഭരണസമിതി അംഗങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തിൽ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ളയാണ്  നിർവഹിച്ചത്.   ഇത്തരത്തിൽ ഒരു കമാനം ആദ്യമായാണ് സമാജത്തില്‍ നിര്‍മ്മിക്കുന്നത്. ബഹ്റൈനില്‍ ഏറെ സജീവമായ സംഘടനയായ അയ്യപ്പ സേവാ സംഘം ഓണാഘോഷയാത്രയിലും പങ്കെടുത്തു പുലിക്കളി അവതരിപ്പിച്ചു സമ്മാനം നേടിയിരുന്നു. 

article-image

കമാനത്തിന്റെ ഉദ്ഘാടന വേളയില്‍ നിന്ന് 

You might also like

Most Viewed