കുന്നംകുളം കൂട്ടായ്മയുടെ ഓണാഘോഷം

മനാമ: ബഹ്‌റൈനിലെ കുന്നംകുളം നിവാസികളുടെ കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു. സൽമാനിയയിലെ അൽ സുഖയ്യ റസ്റ്റോറനിൽ വച്ച് വെള്ളിയാഴ്ച നടന്ന ഓണാഘോഷം സോപാനം വാദ്യകലാ സംഘത്തിന്റെ അമരക്കാരൻ സന്തോഷ് കൈലാസ് ഉദ്ഘാടനം നിർവ്വഹിച്ചു. കുട്ടികളുടെ കലാ പരിപാടികളും ഓണസദ്യയോടും കൂടി സംഘടിപ്പിച്ച ആഘോഷ പരിപാടികൾക്ക് സുകുമാരൻ കൊങണൂർ നേതൃത്വം നൽകി. പ്രസിഡണ്ട് ജോയ് ചൊവ്വന്നൂർ അധ്യക്ഷത വഹിച്ച ഉദ്ഘാടനച്ചടങ്ങിൽ ജനറൽസെക്രട്ടറി ജെറി കോലാടി സ്വാഗതവും ട്രഷറർ അരുൺ രാംദാസ് നന്ദിയും പ്രകാശിപ്പിച്ചു.