കെ. എസ് ചിത്ര മുതൽ ഹരിഹരൻ വരെ,സ്പീക്കർ മുതൽ പ്രതിപക്ഷ നേതാവ് വരെ കേരളീയ സമാജം പ്രധാന പരിപാടികൾക്ക് വ്യാഴാഴ്ച കൊടിയേറും

മനാമ:ബഹ്‌റൈൻ കേരളീയ സമാജം ഈ വർഷത്തെഓണാഘോഷപരിപാടിയുടെഔദ്യോഗികമായഉദ്ഘാടനം ഈ മാസം19 ആം തിയ്യതി കേരള നിയമസഭാസ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നിർവഹിക്കുന്നതാണെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഓണാഘോഷ പരിപാടിയുടെഭാഗമായ പലഹാരമേള, അത്തപൂക്കള മത്സരം, കിണ്ണംകളി, ഘോഷയാത്ര, മറ്റ് കലാകായിക മത്സരങ്ങൾ എന്നിവ ഇതിനോടകം തന്നെ നടന്നു കഴിഞ്ഞു. വലിയ ജനപങ്കാളിത്തമാണ് എല്ലാപരിപാടികളിലും പ്രകടമായത്. ബഹ്‌റൈൻ മലയാളി സമൂഹത്തോടും ഇന്ത്യൻ സമൂഹത്തോടും ഉള്ള കടപ്പാടുകൾ പ്രകടിപ്പിച്ചു കൊണ്ട് തന്നെയാണ് സമാജത്തിന്റേതായ ഓരോ പരിപാടികളും കടന്നുപോവുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.
19 ആം തിയ്യതി മുതൽ വിപുലമായ പരിപാടികളാണ്ആസൂത്രണംചെയ്തിരിക്കുന്നത്. ഈ വർഷം ഒരുമാസം നീണ്ടുനിൽക്കുന്ന പരിപാടികളുമായാണ് ഓണാഘോഷം ക്രമീകരിച്ചിരിക്കുന്നത്. സെപ്റ്റംബർ ഒന്നിന് തുടങ്ങിയ പരിപാടികൾ ഒക്‌ടോബർ 4 ആം തിയ്യതി 5000 പേർക്കുള്ള ഓണസദ്യയോടെയാണ് അവസാനിക്കുന്നത്. പ്രശസ്ത പാചക വിദഗ്ദ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ആണ് സദ്യ ഒരുക്കുന്നത്. ഉണ്ണികൃഷ്ണ പിള്ള കണ്‍വീനര്‍ ആയുള്ള കമ്മിറ്റിയാണ് ഓണസദ്യക്കുള്ള ഒരുക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
കേരളത്തിലെയും ഇന്ത്യയിലെയും പ്രശസ്തരായ കലാകാരന്മാരാണ് വിവിധ ദിവസങ്ങളിലായി കലാപരിപാടികൾ അവതരിപ്പിക്കുവാനായി എത്തുന്നത്. കലാ സാംസ്കാരിക രംഗത്തുള്ളവരെയും ബിസിനസ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവരെയും ആദരിക്കുന്ന ചടങ്ങുകൾ വിവിധ ദിസങ്ങളിലായി നടക്കുന്നുണ്ട്. 19ന് നടക്കുന്ന ഉദ്ഘാടന ദിവസം സ്വരലയ ദേവരാജൻ അവാർഡ് പ്രശസ്ത ഗായകൻ ഹരിഹരനും ബി.കെ.എസ് ബ്രഹ്മാനന്ദൻ പുരസ്കാരം ഗായകൻ മധു ബാലകൃഷ്ണനും നൽകും. യുവ ബിസിനസ്സ്കാരായ. വിപിൻ ദേവസ്യയെയും ഷൈൻ ജോയിയേയും പ്രസ്തുത ചടങ്ങിൽ വെച്ച് ആദരിക്കുന്നതാണ്. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ മുഖ്യാതിഥിയായെത്തുന്ന പരിപാടിയിൽ കേരള മുൻ വിദ്യാഭ്യാസമന്ത്രി എം.എ ബേബിയും പങ്കെടുക്കുന്നുണ്ട്. അന്നേദിവസം അനുഗ്രഹീതഗായകരായ ഹരിഹരൻ, മധുബാലകൃഷ്ണൻ, നരേഷ് അയ്യർ, രാകേഷ് ബ്രഹ്മാനന്ദൻ ഗായിക സിതാര എന്നിവർ നയിക്കുന്ന ഗാനമേളയായിരിക്കും പ്രധാന ആകർഷണം. മലയാള ഗാനശാഖയ്ക്ക് ഒരിക്കലും മറക്കാനാവാത്ത രവീന്ദ്രന്‍ മാഷിന്റെയും ജോണ്‍സണ്‍ മാഷിന്റെയും പാട്ടുകൾക്ക് പ്രാമുഖ്യം കൊടുത്തുകൊണ്ടുള്ള രീതിയിലായിരിക്കും ആദ്യവിസത്തെ ഗാനമേള നടക്കുക.
20ാം തിയ്യതി സൂര്യഫെസ്റ്റ് അരങ്ങേറും. അൽഫോൻസ് കണ്ണന്താനം ആയിരിക്കും മുഖ്യതിഥി. പ്രശസ്ത കലാകാരൻ സൂര്യകൃഷ്ണമൂർത്തി അതിഥിയായി പങ്കെടുക്കും. കേരളത്തിലെ പ്രശസ്തരായ ഡാൻസർമാരും ഗായകരും മറ്റുകലാകാരന്മാരെയും ഉൾക്കൊള്ളിച്ചുകൊണ്ട് സൂര്യകൃഷ്ണമൂർത്തി അണിയിച്ചൊരുക്കുന്ന വലിയ കലാവിരുന്നായിരിക്കും അന്ന് ഉണ്ടായിരിക്കുക. നടിയും നർത്തകിയുമായ ഷംന കാസിം, ഗായകൻ നജീം അർഷാദ്, സിയാ ഉൽ ഹഖ്, സജ്‌ന, സിജുകുമാർ, മാളവിക, ദുർഗ്ഗാവിശ്വനാഥ്, ആറ്റുകാൽ ബാലസുബ്രഹ്മണ്യം തുടങ്ങി നിരവധികലാകാരമാരാണ് അന്ന് പങ്കെടുക്കുന്നത്, അറിയപ്പെടുന്ന ബഹ്‌റൈനി ബിസിനസ്സ്മാൻ ഖാലിദ്ജുമയെ, പ്രസ്തുതചടങ്ങിൽ വെച്ച് ആദരിക്കുന്നതാണ്. 21ാം തിയ്യതി കേരളത്തിന്റെ മുൻ പ്രവാസികാര്യമന്ത്രി കെ.സി ജോസഫ് മുഖ്യ അതിഥി ആയി എത്തിച്ചേരും പരമ്പരാഗതരീതിയിലുള്ള തിരുവാതിര മത്സരമാണ് അന്ന് പ്രധാനമായും അരങ്ങേറുക.
22 മുതൽ 25 വരെയുള്ളദിവസങ്ങളിൽ ദിവസങ്ങളിൽ ബഹ്‌റൈനിലെ അറിയപ്പെടുന്ന കലാകാരന്മാരും കേരളീയസമാജം കലാകാരന്മാരും അണിയിച്ചൊരുക്കുന്ന വിവിധങ്ങളായ കലാപരികള്‍ വേദിയില്‍ അരങ്ങേറും. ഡാൻസ് പരിപാടികൾ, കഥാപ്രസംഗം, ഒപ്പന, വെസ്റ്റേൺ ഡാൻസ്, നാടൻ പാട്ടുകൾ, കവിതകളുടെ ദൃശ്യാവിഷ്‌കാരം തുടങ്ങി വലിയ കലാവിരുന്നുകളാവും ഉണ്ടായിരിക്കുക. ഷീന ചന്ദ്രദാസ്, ഔറ ആർട്സ് സെന്റർ, സഹൃദയ പയ്യന്നൂർ നാടൻ പാട്ടുസംഗം, പ്രേമൻ ചാലക്കുടി, മനോഹരൻ പാവറട്ടി, ഭാര്തശ്രീ രാധാകൃഷ്ണൻ, ഗായത്രി, ഷീജ നടരാജ്, കൊച്ചുഗുരുവായൂർ, ബി.കെ.എസ് നാദബ്രഹ്മം മ്യൂസിക് ക്ലബ്ബ്, ശുഭ അജിത്ത്, ബേബികുട്ടൻ എന്നിവരാണ് വിവിധ കലാപരിപാടികൾ അവതരിപ്പിക്കുന്നത്.
26ാം തിയ്യതി ബോളിവുഡിൽ നിന്നുമുള്ള പ്രശസ്തരായ നീരവ്ബാവ്‌ലേചയും സംഘവും അവതരിപ്പിക്കുന്ന ഡാൻസാണ് പ്രധാനകലാവിരുന്ന്. സമാപന ദിവസമായ 27ാം തിയ്യതി മുഖ്യാതിഥി ആയി പങ്കെടുക്കുന്നത് കേരള പ്രതിപക്ഷനേതാവ്. രമേശ് ചെന്നിത്തലയാണ്. അന്നേദിവസം ബഹ്റൈനിലെ അറിയപ്പെടുന്ന രണ്ടു ബിസിനസ്സുകാരനായ സി.പി വർഗീസിനെയും അബ്ദുൽ മജീദ് തെരുവത്തിനെയും ആദരിക്കുന്നുണ്ട്. തുടർന്ന് കേരളത്തിന്റെ വാനമ്പാടി കെ.എസ് ചിത്ര, ഹരിശങ്കർ, ടീനു, വിജിത ശ്രീജിത്&ടീം എന്നിവർ അവതരിപ്പിക്കുന്ന മ്യൂസിക്കൽ സിംഫണിയും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു .
എല്ലാ പരിപാടികളും വൈകീട്ട് 7.30 തന്നെ ആരംഭിക്കും. നമ്മുടെ സംസ്കാരം വിളിച്ചോതുന്ന അച്ചടക്കത്തോടെ പരിപാടികൾ ആസ്വദിക്കണമെന്ന് ബഹ്‌റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള എം.പി രഘു ഓണാഘോഷ കമ്മിറ്റി കൺവീനർ പവനൻ തോപ്പില്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു. സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണ പിള്ള , ജനറല്‍ സെക്രട്ടറി എം.പി രഘു, ട്രഷറര്‍ വി.എസ് ദിലീഷ് കുമാര്‍, മെംബെര്‍ഷിപ് സെക്രട്ടറി ബിനു വേലിയില്‍, കലാ വിഭാഗം സെക്രട്ടറി ഹരീഷ് മേനോന്‍, ഓണാഘോഷ കമിറ്റി കണ്‍വീനര്‍ പവനന്‍ തോപ്പില്‍. ശരത്ത് രാമചന്ദ്രന്‍, ആഷ്ലി കുര്യന്‍ ഓണസദ്യ കണ്‍വീനര്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.