ബി.എഫ്.സി അല്‍ഹിലാല്‍ ഹോസ്പിറ്റലുമായി കൈകോര്‍ക്കുന്നു
മനാമ: ബഹ്റൈനിലെ പ്രമുഖ ധനവിനിമയ സ്ഥാപനമായ ബി.എഫ്.സിയുടെ ജോയിന്റ് പ്രമോഷന്റെ ഭാഗമായി അല്‍ഹിലാല്‍ ഹോസ്പിറ്റലുമായി കൈകോര്‍ക്കുന്നു. ഈ പ്രമോഷന്റെ ഭാഗമായി ബി.എഫ്.സിയിലൂടെ പണമിടപാടുകള്‍ നടത്തുന്ന ഓരോ ഉപഭോക്താവിനും അല്‍ഹിലാല്‍ ഹോസ്പിറ്റലിന്റെ പ്രിവിലേജ്ഡ് കാര്‍ഡും, പത്ത് ദിനാര്‍ ബോഡി ചെക്കപ്പ് വൗച്ചറും ലഭിക്കും. പ്രിവിലേജ്ഡ് കാര്‍ഡിലൂടെ ഓരോരുത്തര്‍ക്കും ക്ലിനിക്ക് ടെസ്റ്റുകള്‍ക്കും മെഡിക്കല്‍ പരിശോധനള്‍ക്കും പ്രത്യേകം ഇളവുകള്‍ ലഭ്യമാകും. കാര്‍ഡ് അല്‍ഹിലാലിന്റെ എല്ലാ ശാഖകളിലും സ്വീകരിക്കുന്നതാണ്. പ്രമോഷന്റെ ഭാഗമായി നല്‍കുന്ന പ്രിവിലേജ്ഡ് കാര്‍ഡിന്റെ ഔദ്യോഗിക ലോഞ്ചിംഗ് മനാമയിലെ ബി.എഫ്.സിയുടെ ബ്രാഞ്ചില്‍ വെച്ച് നടന്നു. ചടങ്ങില്‍ രണ്ട് സ്ഥപനങ്ങളുടെയും പ്രതിനിധികള്‍ സന്നിഹിതരായിരുന്നു.

