കുടുംബ സംഗമം സംഘടിപ്പിച്ചു
മനാമ: പൊന്നാനി പ്രവാസികളുടെ കുടുംബ സംഗമം 'പൊന്നോത്സവം' എന്ന പേരില്‍ വിവിധ കലാപരിപാടികളോട് കൂടി സംഘടിപ്പിച്ചു. കൂട്ടായ്മയുടെ പ്രസിഡന്റ് സുജേഷ് പഴേടത്തിന്റെ അധ്യക്ഷതയിൽ കേരള സമാജം പ്രസിഡന്റ് രാധകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു.പ്രവാസി കാര്യ മിഷൻ മെമ്പർ സുബൈർ കണ്ണൂർ,മലപ്പുറം ജില്ല പ്രവാസി പ്രസിഡന്റ് ചെമ്പൻ ജലാൽ,മൊയ്‌ദീൻ പൊന്നാനി എന്നിവർ ആശംസ പ്രസംഗം നടത്തി.മുഖ്യ രക്ഷാധികാരി പ്രദോഷ് ചെമ്പ്ര സംസാരിച്ചു.ഫസൽ റഹ്‌മാൻ,ഫൈസൽ.ബാബു,സകരിയ.എന്നിവർ പ്രോഗ്രാം നിയന്ത്രിച്ചു.ജനറൽ സെക്രട്ടറി നാസർ വലിയ പറമ്പത്ത് സ്വാഗതവും സി വി,അബ്ദുൽ റസാഖ് നന്ദിയും പറഞ്ഞു.
പൊന്നോത്സവത്തില്‍ നിന്ന്

