കീന്‍ 4: പ്രവര്‍ത്തനോദ്ഘാടനം രഞ്ജിത് ശങ്കർ നിർവഹിക്കും
കീന്‍ 4 ഭരണസമിതി അംഗങ്ങള്‍
മനാമ: ബഹ്റൈനിലെ എഞ്ചിനീയര്‍മാരുടെ കൂട്ടായ്മയായ കീന്‍4 ന്റെ 2019-2020 പ്രവർത്തന വർഷത്തെ ഭരണ സമിതിയുടെ ഉത്‌ഘാടനം പ്രശസ്ത സിനിമ സംവിധായകനും എഞ്ചിനീയറുമായ രഞ്ജിത്ത് ശങ്കർ നിർവഹിക്കും. ജൂൺ 28ന് ഇന്റര്‍ കോണ്ടിനെന്റല്‍ ഹോട്ടലില്‍ വെച്ച് നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ പ്രശസ്ത സിനിമ പിന്നണി ഗായകൻ കെ.എസ് ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള ഗാനമേളയും ഉണ്ടായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇ.കെ പ്രദീപൻ പ്രസിഡന്റും ബിനോയ് എബ്രഹാം ജനറൽ സെക്രെട്ടറിയുമായ ഭരണസമിതിയിൽ വൈസ് പ്രസിഡന്റ് - തോമസ് മത്തായി, ട്രെഷറർ -കെന്നി പെരേര, എന്റർടൈൻമെന്റ് സെക്രട്ടറി -നികിത സനൽ,മെമ്പർഷിപ് സെക്രട്ടറി -റോണി, അസിസ്റ്റന്റ് ജനറൽ സെക്രട്ടറി -ഫിലിപ്പ് ജോൺ, ടെക്നിക്കൽ സെക്രട്ടറി -കൃഷ്ണ പ്രസാദ് എന്നിവരാണ് ഭാരവാഹികൾ.ഹരികൃഷ്ണൻ.ബി, പ്രകാശ്ബാബു, ലോഹിതദാസ്, ഗോപകുമാർ, ജഗൻ മുരുകൻ, ലിപ്ജി ജോബി, ജിഷ്ണ പ്രമോദ്, നിശാന്ത് ബട്ട്, റെമിൻ രാമചന്ദ്രൻ, തൃപ്തി രാജ്, അബിയോൺ അഗസ്റ്റിൻ, മനോജ് ജോർജ് എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍. കീന്‍ ഫോര്‍ രൂപീകരിക്കപ്പെട്ടിട്ട് പതിനഞ്ചാം വര്‍ഷമാണിത്.
സ്പെല്ലിംഗ് ബീ, ക്വിസ്, റോബോട്ടിക് ഷോ, സയന്‍സ് എക്സിബിഷന്‍ തുടങ്ങി നിരവധി വ്യത്യസ്തങ്ങളായ പരിപാടികളാണ് കീന്‍ 4 ന്റെ നേതൃത്വത്തില്‍ നടന്നു വരുന്നത്. വിദ്യാർത്ഥികളുടെ എഞ്ചിനിയറിങ് രംഗത്തെ സാധ്യതകൾ ബോധവത്കരിക്കുന്നതിനുള്ള പരിപാടികളുമായി ഈ വർഷം കീന്‍4 കൂടുതൽ കർമ നിരതരാവുകയാണെന്ന് ജനറൽ സെക്രട്ടറി ബിനോയ് എബ്രഹാം അറിയിച്ചു.

