ഇളവ് ചോദിച്ച യുവാവിന് ഇരട്ടി പിഴ നല്‍കി കോടതി


മനാമ: 19 തവണ റെഡ് സിഗ്നല്‍ മുറിച്ച് കടന്ന യുവാവ് ഇളവ് ചോദിച്ച് കോടതിയെ സമീപിച്ചപ്പോള്‍ ഇരട്ടിപ്പിഴ അടയ്ക്കാന്‍ വിധി. മൊത്തം 1900 ദിനാറായിരുന്നു പിഴ. ഇതില്‍ ഇളവ് ചോദിച്ച് ട്രാഫിക് കോടതിയെ സമീപിച്ചപ്പോളാണ് ഇളവ് നല്‍കിയില്ലെന്ന് മാത്രമല്ല വിധി ചോദ്യം ചെയ്ത യുവാവിന് പിഴ ഇരട്ടിയാക്കാനാണ് കോടതി ഉത്തരവിട്ടത്. ഇതുപ്രകാരം 3800 ദിനാര്‍ പിഴയടയ്ക്കാന്‍ കോടതി വിധിച്ചു. പിഴയ്ക്ക് പകരം തടവ് ആവശ്യപ്പെട്ടെങ്കിലും കോടതി വിസമ്മതിക്കുകയായിരുന്നു. ഒടുവില്‍ 3800 ദിനാര്‍ പിഴയടച്ചാണ് യുവാവ് കേസില്‍ നിന്നും ഒഴിവായത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed