സംഗീത സാക്ഷ്യ സന്ധ്യ അരങ്ങേറി


മനാമ: മാർത്തോമാ സഭയിലെ വൈദികനും, പ്രശസ്ത ക്രിസ്തീയ ഗാന രചയിതാവും, സംഗീത സംവിധായകനും, ഗായകനുമായ റവ. സാജൻ. പി. മാത്യുവിന്റെ നേതൃത്വത്തിൽ സംഗീത സാക്ഷ്യ സന്ധ്യ അരങ്ങേറി.  ബഹ്‌റൈൻ മാർത്തോമാ പാരീഷ് ഗായകസംഘവുമായി ചേർന്ന് അവതരിപ്പിച്ച സംഗീത സന്ധ്യ സ്വര മാധുര്യം കൊണ്ടും ജന പങ്കാളിത്തം കൊണ്ടും ശ്രദ്ദേയമായി. സനദ് മാർത്തോമാ കോംപ്ലക്സിൽ വെച്ച് നടത്തിയ സംഗീത സന്ധ്യയ്ക്ക് ഇടവക വികാരി റവ. മാത്യൂ കെ. മുതലാളി അദ്ധ്യക്ഷന്‍ ആയിരുന്നു. സഹ വികാരി റവ. വി. പി. ജോൺ, റവ. സാം ജോര്‍ജ്ജ്, റവ. ഫാ. സുജിത് സുഗതന്‍,  മേരീ സാജന്‍ എന്നിവര്‍ സന്നിഹതരായിരുന്നു. തുടര്‍ന്ന് നടന്ന ചടങ്ങില്‍ സാജൻ അച്ചന്‌ പാരീഷിന്റെ ഉപഹാരവും നല്‍കി. 

article-image

സംഗീത സാക്ഷ്യ സന്ധ്യയില്‍ നിന്ന്   

You might also like

  • Lulu Exchange
  • Straight Forward

Most Viewed