ബി.കെ.എസ് ഈദാഘോഷം സംഘടിപ്പിച്ചു

മനാമ: ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഈദ് ദിനാഘോഷങ്ങള്‍ സംഘടിപ്പിച്ചു. ഈദ് ആഘോഷങ്ങളുടെ ഭാഗമായി പ്രശസ്ത ഗായകരായ അൻസാർ, ലക്ഷ്മി വിജയൻ, ജൂനിയർ മെഹബൂബ് പാർവ്വതി എന്നിവരുടെ നേതൃത്വത്തില്‍ ഗാനമേള അരങ്ങേറി. മാപ്പിള പാട്ടുകളും, ഹിന്ദി മലയാളം സിനിമാ ഗാനങ്ങളും ഗസലുകളും ഉള്‍പ്പെടുത്തിയ ഗാനമേള കാണാന്‍ നിരവധി പേരാണ് എത്തിയത് . കൂടാതെ ബഹ്റൈനിലെ കലാകാരികൾ അവതരിപ്പിച്ച ഒപ്പനകളും ബഹ്‌റൈൻ കെ എം സി സി ടീം അവതരിപ്പിച്ച കോൽക്കളിയും അരങ്ങേറി.
എല്ലാ ആഘോഷങ്ങളും ഒരു പോലെ ആഘോഷിക്കുന്ന ബഹ്‌റൈൻ കേരളീയ സമാജത്തോട് ബഹ്‌റൈൻ പ്രവാസികൾക്കുള്ള സ്നേഹവും താല്പര്യവുംമാണ് വലിയ ജന പങ്കാളിത്തം കാണിക്കുന്നതെന്ന് പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി എം പി രഘു എന്നിവർ പറഞ്ഞു. ഈദാഘോഷങ്ങളുടെ ഭാഗമായി ബി കെ എസ് വനിതാ വിങ്ങിന്റെ നേതൃത്വത്തിൽ മൈലാഞ്ചി രാവും, 20 ടീമുകൾ പങ്കെടുത്ത ബിരിയാണി മത്സരവും ഉണ്ടായിരുന്നു.പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം സമാജം പ്രസിഡന്റ് ശ്രീ പി വി രാധാകൃഷ്ണ പിള്ള നിർവ്വഹിച്ചു.
ജനറൽ സെക്രട്ടറി എം പി രഘു, ട്രഷറർ ദിലീഷ് കുമാർ, കലാവിഭാഗം സെക്രട്ടറി ഹരീഷ് മേനോൻ, അസിസ്റ്റന്റ് സെക്രട്ടറി ടി ജെ ഗിരീഷ്, മെമ്പർഷിപ്പ് സെക്രട്ടറി ബിനു വേലിൽ, ജോയന്റ് കൺവീനർ വർഗീസ് ജോർജ്, ശ്രീഹരി എന്നിവർ സാന്നിഹിതരായിരുന്നു. ജനറൽ കൺവീനർ റഫീക്ക് അബ്ദുള്ള നന്ദി പറഞ്ഞു. ബിജു എം സതീഷ് അവതാരകനായിരുന്നു. മനോഹരൻ പാവറട്ടി, രജിത അനിൽ, നിമ്മി രോഷൻ, രാജേഷ് ചേരാവള്ളി, ബി കെ എസ് ടീം ഒഫീഷ്യൽസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.