കെ.എസ്.സി .എ ഭരണസമിതി സ്ഥാനമേറ്റു


മനാമ: കേരള സോഷ്യൽ ആന്‍ഡ് കൾച്ചറൽ അസോസിയേഷൻ ( എൻ . എസ്.എസ് ) 2019-2021 വർഷത്തേയ്ക്കുള്ള ഭരണസമിതി സ്ഥാനമേറ്റു .കമ്മിറ്റിയുടെ പ്രവർത്തനോൽഘാടനം ഇന്ത്യൻ ക്ലബ്ബിൽ വെച്ച് പ്രശസ്ത സിനിമ സംവിധായകനും നിർമ്മതാവുമായ കെ.മധു നിർവ്വഹിച്ചു.ജനറൽ സെക്രട്ടറി  സതീഷ് നാരായണൻ സ്വാഗതം പറഞ്ഞു.പ്രസിഡന്റ്  സന്തോഷ് കുമാർ അദ്ധ്യക്ഷനായിരുന്നു.വേദിയിൽ മുൻ കെ.എസ്.സി.എ പ്രസിഡന്റ്  പമ്പാവാസൻ നായർ ,ഇന്ത്യൻ സ്കൂൾ ചെയർമാൻ  പ്രിൻസ് നടരാജൻ എന്നിവർ സന്നിഹിതാരായിരുന്നു. ചടങ്ങില്‍  വിദ്യാഭ്യാസ  കലാരംഗങ്ങളിൽ ഉന്നത വിജയം കൈവരിച്ച അംഗങ്ങളുടെ കുട്ടികൾക്ക് സ്നേഹോപഹാരം നൽകി ആദരിച്ചു.

പ്രശസ്ത ഗായിക സുമി അരവിന്ദന്റെയും ബഹ്‌റൈനിലെ  അറിയപ്പെടുന്ന ഗായകരുടെയും ലൈവ് ഓർക്കസ്ട്ര ഗാനമേളയും ശ്രദ്ധേയമായി. പ്രശസ്ത നൃത്തഅദ്ധ്യാപകനായ   ഭരതശ്രീ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ നൃത്ത പരിപാടികളും അരങ്ങേറി. വൈസ് പ്രസിഡന്റ് ഗോപകുമാർ നന്ദി രേഖപ്പെടുത്തി .

 

article-image

ഉദ്ഘാടന ചടങ്ങില്‍ നിന്ന് 

article-image

കലാപരിപാടികളില്‍ നിന്ന് 

article-image

സദസ്സ് 

You might also like

  • Lulu Exchange
  • Straight Forward

Most Viewed