പ്രശ്നങ്ങള്‍ക്ക് കാരണം മമതയാണെന്ന് മുകുള്‍ റോയ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലുണ്ടായ ബിജെപി-തൃണമൂല്‍ സംഘര്‍ഷത്തിന് കാരണം മമത ബാനര്‍ജിയാണെന്ന് ബിജെപി നേതാവ് മുകുള്‍ റോയ്. ട്വിറ്ററിലൂടെയാണ് മുകുള്‍ റോയ് ഇക്കാര്യം വ്യക്തമാക്കിയത്. ഇരുവിഭാഗങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് കാരണം മമതയാണെന്നും സംഘര്‍ഷത്തില്‍ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായെ സമീപിക്കുമെന്നും മുകുള്‍ റോയ് വ്യക്തമാക്കി.
പശ്ചിമ ബംഗാളില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ സംഘര്‍ഷങ്ങളില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലാണ് അക്രമം നടന്നത്. അക്രമത്തില്‍ ഒരു തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനും രണ്ട് ബിജെപി നേതാക്കളും കൊല്ലപ്പെട്ടു.