തൊഴിലാളി ക്യാമ്പിൽ ഭക്ഷണ വിതരണം നടത്തി

മനാമ: തൊഴിലാളി ക്യാമ്പിൽ ഭക്ഷണ വിതരണം നടത്തി. മുഹറഖ് മലയാളി സമാജം വനിതാ വിംഗിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കി വരുന്ന എരിയുന്ന വയറിന്നൊരു കൈത്താങ് ഭക്ഷണ വിതരണ പദ്ധതിയുടെ ഭാഗമായാണ് സൽമാനിയ തൊഴിലാളി ക്യാമ്പിൽ ഭക്ഷണ വിതരണം നടത്തിയത്. വനിതാ വിംഗ് ഭാരവാഹികളെ കൂടാതെ നിസാർ മാഹി, അബ്ദുൽ റഹ്മാൻ, നന്ദു ആനന്ദ്, ഹരികൃഷ്ണൻ, ഷാഫി , നൗഷാദ് പൊന്നാനി എന്നിവർ നേതൃത്വം നൽകി.