ഫ്രണ്ട്സ് ഓഫ് അടൂര്‍ : പ്രവര്‍ത്തന ഉദ്ഘാടനം നടന്നു

മനാമ: ബഹ്റനിലുള്ള അടൂര്‍ നിവാസികളുടെ സൗഹ്യദ കൂട്ടായ്മയായ ‘ഫ്രൻറ്സ് ഓഫ് അടൂരി’െൻറ പുതുവത്സരാഘോഷവും പുതിയ ഭരണസമിതിയുടെ പ്രവര്‍ത്തന ഉദ്ഘാടനവും സല്‍മാനിയ കലവറ റസ്റ്റോറൻറ് പാര്‍ട്ടി ഹാളില്‍ നടന്നു. പ്രസിഡൻറ് സന്തോഷ് തങ്കച്ചന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രമുഖ നാടക നടനും സംവിധായകനുമായ കോശി വര്‍ഗ്ഗീസ് ഉദ്ഘാടനം നിര്‍വഹിച്ചു. രാജു കല്ലുമ്പുറം, ബിനുരാജ് തരകന്‍, ടി.കെ. അലക്സാണ്ടര്‍, അസീസ് ഏഴംകുളം, എന്നിവര്‍ ആശംസ അറിയിച്ചു. ജനറല്‍ സെക്രട്ടറി അനു കെ.വര്‍ഗ്ഗീസ് സ്വാഗതവും, ട്രഷറര്‍ രഞ്ചിത് മോഹന്‍ നന്ദിയും പ്രകാശിപ്പിച്ചു. കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികളും അരങ്ങേറി.