പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു

മനാമ: ദാറുൽ ഈമാൻ മനാമ ഏരിയ വനിതകൾക്കായി പഠന ക്ലാസ് സംഘടി പ്പിച്ചു. സിഞ്ചിലെ ഫ്രന്റ്‌സ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ "സുന്ന ത്തിന്റെ പ്രാധ്യാന്യവും പ്രതിഫലവും" എന്ന വിഷയത്തിൽ സഈദ് റമദാൻ നദ്‌വി വിഷയാവതരണം നടത്തി. ഖുർആനും സുന്നത്തും മുറുകെ പിടിച്ചു മുന്നോട്ടു പോകുന്നവർ വഴിപിഴച്ചു പോവുകയില്ലെന്നാണ് പ്രവാചകൻ പഠിപ്പിച്ചിട്ടുള്ള തെന്നും വിശ്വാസ പൂർണതക്ക് രണ്ടിനെയും അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ശ്രോതാക്കളുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. മെഹ്‌റ മൊയ്‌തീന്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ ഏരിയ ഓർഗനൈസർ നദീറ ഷാജി സ്വാഗതവും ഏരിയ സെക്രട്ടറി ഫാത്തിമത് ഷഹീന നന്ദിയും പറഞ്ഞു.