തണൽ കുടുംബ സംഗമം സംഘടിപ്പിച്ചു

മനാമ:"തണൽ ബഹ്‌റൈൻ ചാപ്റ്റർ" സൽമാനിയയിൽ കുടുംബസംഗമം സംഘടിപ്പിച്ചു. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ മുഖ്യാതിഥി ആയിരുന്ന പരിപാടിയിൽ ചാപ്റ്റർ ചെയർമാൻ റസാഖ് മൂഴിക്കൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി യു.കെ. ബാലൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ രക്ഷാധികാരി സോമൻ ബേബി, ഇന്ത്യൻ സ്‌കൂൾ സെക്രട്ടറി സജി ആൻറണി, തണൽ വനിതാ വിഭാഗം സെക്രട്ടറി നാഫിഅ ഇബ്രാഹിം, ചീഫ് കോർഡി നേറ്റർ എ. പി. ഫൈസൽ, ഭാരവാഹികകളായ മുജീബ് മാഹി, ഇബ്രാഹിം ഹസ്സൻ പുറക്കാട്ടിരി, റഫീഖ് നാദാപുരം, ഷബീർ മാഹി, മുസ്തഫ കുന്നുമ്മൽ എന്നിവർ സംസാരിച്ചു.
ശ്രീജിത്ത് കണ്ണൂർ, റഫീഖ് അബ്ദുല്ല, അലി കോമത്ത്, ഇസ്മായിൽ കൂത്തുപറമ്പ്, സലീം കണ്ണൂർ, ലത്തീഫ് ആയഞ്ചേരി, സത്യൻ പേരാമ്പ്ര എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. മറ്റ് ഏത് സംഘടനകളിൽ നിന്നും തണൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തങ്ങൾ തികച്ചും പ്രശംസനീയമാണെന്ന് പ്രിൻസ് നടരാജന്‍ പറഞ്ഞു. ഇന്ത്യൻ സ്‌കൂളിന്റെ പരിധിയിൽ നിന്നുകൊണ്ട് ഭാവിയിലും തണൽ നടത്തുന്ന എല്ലാ നല്ലകാര്യങ്ങളിലും തങ്ങൾ സഹകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.ജമാൽ ഷൊവൈത്തർ ജനറൽ മാനേജർ അബ്ദുൽ റസാഖ് കൊടുവള്ളി, ഉസ്മാൻ ടിപ്പ് ടോപ്പ്, അബ്ദുൽ മജീദ് തെരുവത്ത്, ഒ. കെ. കാസ്സിം എന്നിവർ പരിപാടിയില്‍ സംബന്ധിച്ചു. ട്രഷറർ റഷീദ് മാഹി നന്ദി പ്രകാശനം നിർവ്വഹിച്ചു.