മഹാത്മ ഗാന്ധി രക്തസാക്ഷി ദിനം : അനുസ്മരണം സംഘടിപ്പിച്ചു


മനാമ : മഹാത്മ ഗാന്ധിയുടെ എഴുപത്തൊന്നാം രക്തസാക്ഷി അനുസ്മരണ ദിനം ഇന്നലെ വൈകീട്ട്‌ 7:30ന് മനാമയിലെ മഹാത്മാഗാന്ധി കൾചറൽ ഫോറത്തിലെ ഇന്ത്യൻ ടാലന്റെ അക്കാദമിയിൽ വെച്ചു നടന്നു. നിരവധി പ്രവർത്തകർ അനുസ്മരണത്തിൽ പങ്കെടുത്തു.

എം.ജി. സി.എഫ്‌ പ്രസിഡന്റ്‌ പി.എസ്‌ രാജ് ലാൽ തമ്പാൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അനിൽ യു.കെ മുഖ്യ പ്രഭാഷണം നടത്തി. ജേക്കബ്‌ തെക്കുത്തൊട്‌, വിനോദ്‌ ഡാനിയേൽ, ലതീഷ്‌ ഭരതൻ എന്നിവർ അനുസ്മരണ സന്ദേശം അറിയിച്ചു. യോഗത്തിൽ സിൻസൻ പുലിക്കൊട്ടിൽ സ്വാഗതവും തോമസ്‌ ഫിലിപ്പ്‌ കൃതജ്ഞതയും രേഖപെടുത്തി.

You might also like

Most Viewed