മെഗാ പെൻ‍ഷൻ പദ്ധതി; പ്രതിമാസം 3000 രൂപ വരെ പെൻ‍ഷൻ


ന്യൂഡൽഹി:  പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി പീയുഷ് ഗോയൽ അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റ്്‍. അസംഘടിത മേഖലയിലെ തൊഴിലാളികൾ‍ക്കായി മെഗാ പെൻ‍ഷൻ പദ്ധതി പ്രഖ്യാപിച്ചു. 60 വയസ്സ് പൂർത്തിയാകുന്പോൾ പ്രതിമാസം 3000 രൂപ വരെ പെൻഷൻ കിട്ടുന്ന പദ്ധതിയാണിത്. 15000 രൂപ വരെ മാസവരുമാനമുള്ളവര്‍ക്കു ഗുണം ലഭിക്കും. നടപ്പു സാമ്പത്തിക വർ‍ഷം തന്നെ ഇതു പ്രാബല്യത്തിൽ‍ വരും. പ്രതിമാസം 100 രൂപയാണു വിഹിതമായി അടയ്‌ക്കേണ്ടത്. ഇത്രയും തുക തന്നെ കേന്ദ്രസർ‍ക്കാരും നിക്ഷേപിക്കുമെന്നു ധനമന്ത്രി പറഞ്ഞു. ഇഎസ്‌ഐ പരിധി 21000 രൂപയായി ഉയർ‍ത്തി.

തന്‍റെ ബജറ്റ് പ്രസംഗത്തിന്‍റെ തുടക്കത്തിൽ എൻഡിഎ ഭരണത്തിൻ കീഴിൽ രാജ്യം ആറാമത്തെ വലിയ സാമ്പത്തിക ശക്തിയായി വളർന്നെന്നും അദ്ദേഹം സൂചിപ്പിച്ചു. പണപ്പെരുപ്പം കുറഞ്ഞ നിരക്കിലെത്തിയെന്നും 2022ൽ പുതിയ ഇന്ത്യ ലക്ഷ്യമാണ് മോദി സർക്കാർ മുന്നോട്ട് വച്ചതെന്നും ഗോയൽ പറഞ്ഞു. ചിക്തസ്യിലുള്ള ധനമന്ത്രി അരുൺ ജയ്റ്റ്ലി എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന ആശംസകളോടെയാണ് ഗോയൽ തന്‍റെ ബജറ്റ് പ്രസംഗം ആരംഭിച്ചത്.

ചരിത്രത്തിലാദ്യമായി പ്രതിരോധ ബജറ്റ് 3 ലക്ഷം കോടി രൂപ കവിഞ്ഞു. 

വൺ റാങ്ക് വ‍ൺ പെൻ‍ഷൻ പദ്ധതിക്ക് 35000 കോടി നൽ‍കി, എട്ട് കോടി സൗജന്യ എൽ.പി.ജി കണക്ഷൻ നൽകും. അടുത്ത അഞ്ച് വർ‍ഷം കൊണ്ട് ഒരു ലക്ഷം ഗ്രാമങ്ങളെ ഡിജിറ്റലാക്കും ഗ്രാറ്റ്വിറ്റി പരിധി പത്ത് ലക്ഷത്തിൽ നിന്നു 30 ലക്ഷമാക്കി, നികുതി റിട്ടേൺ‍ മുഴുവൻ ഓൺ‍ലൈൻ ആക്കും. റിട്ടേണുകൾ 24 മണിക്കൂറിനുള്ളിൽ‍ തീർ‍പ്പാക്കും, അഞ്ച് കോടിയിൽ‍ താഴെ വിറ്റുവരവുള്ളവർ‍ മൂന്ന് മാസത്തിലൊരിക്കൽ റിട്ടേൺ നൽ‍കിയാൽ‍ മതി, ആശാ വർ‍ക്കർ‍മാരുടെ വേതനം 50 ശതമാനം വർദ്‍ധിപ്പിക്കും.

article-image

2022ൽ കർഷകരുടെ വരുമാനം ഇരട്ടിയാക്കും, ചെറുകിട കർഷകർക്ക് വർഷം 6,000 രൂപ നൽകും 

കർഷകരുടെ ഉന്നമനമാണ് മോദി സർക്കാരിന്‍റെ ലക്ഷ്യമെന്ന് പീയുഷ് ഗോയൽ ബജറ്റ് അവതരണത്തിൽ വ്യക്തമാക്കി. 2022ൽ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും  ചെറുകിട കർഷകർക്കായി വരുമാന പദ്ധതിയും മന്ത്രി പ്രഖ്യാപിച്ചു. “പ്രധാൻ മന്ത്രി കിസാൻ സമ്മാൻ’ എന്നതാണ് പദ്ധതി. ഇത് പ്രകാരം രണ്ട് ഹെക്ടറിൽ താഴെ ഭൂമിയുള്ള കർഷകർക്ക് വർഷം 6,000 രൂപ നൽകും. പണം കർഷകരുടെ അക്കൗണ്ടിലേക്കാണ് നൽകുക. മൂന്ന് ഗഡുക്കളാണ് ഈ പണം നൽകുകയെന്നും മന്ത്രി അറിയിച്ചു. 

രാജ്യത്തെ 12 കോടി കർഷക കുടുംബങ്ങൾക്കാണ് പദ്ധതി പ്രയോജനപ്പെടുക. 75,000 കോടി രൂപ പദ്ധതി നടത്തിപ്പിനായി ഇതിനോടകം മാറ്റി വച്ചെന്നും ഗോയൽ അറിയിച്ചു. രണ്ട് ഹെക്ടർ‍ വരെ ഭൂമിയുള്ള കർഷകർക്കാണ് സഹായം നൽ‍കുന്നത്. 2018 ഡിസംബർ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെയാവും പദ്ധതി നടപ്പാക്കുക. ഇതിനായി ബജറ്റിൽ 75,000 കോടി രൂപ വകയിരുത്തി. 12 കോടി കർ‍ഷക കുടുംബങ്ങൾ‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. കർ‍ഷകർക്ക് 11.68 കോടി രൂപയുടെ വായ്പ ലഭ്യമാക്കും. കൃത്യസമയത്തു വായ്പ തിരിച്ചടയ്ക്കുന്നവർ‍ക്കു 3 ശതമാനം പലിശയിളവ് നൽ‍കും.

You might also like

Most Viewed