കേന്ദ്ര ബജറ്റ്: മൂന്ന് ലക്ഷം കോടിയുടെ കിട്ടാക്കടം തിരിച്ചു പിടിച്ചെന്ന് ധനസഹ മന്ത്രി

ന്യൂഡൽഹി: രാജ്യത്തെ മൂന്ന് ലക്ഷം കോടി രൂപയുടെ കിട്ടാക്കടം തിരിച്ചു പിടിച്ചെന്ന് ധനസഹമന്ത്രി പീയുഷ് ഗോയൽ ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. അഞ്ച് വർഷത്തിനുള്ളില്‍ 239 ബില്യൻ ഡോളറിന്റെ നേരിട്ടുള്ള വിദേശനിക്ഷേപം ആകർഷിക്കാൻ ഇന്ത്യക്കു കഴിഞ്ഞു. ജി.എസ്.ടി ഉൾപ്പെടെയുള്ള ശക്തമായ നടപടികളിലൂടെ വളർച്ചാനിരക്ക് ഉയർത്തി. ജനത്തിന്റെ നടുവൊടിച്ച വിലക്കയറ്റത്തിന്റെ നടുവൊടിച്ചു. 2018 ഡിസംബറിൽ നാണ്യപ്പെരുപ്പം 2.1 ശതമാനം മാത്രമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
യു.പി.എ സർക്കാരിന്റെ കാലത്തെ കിട്ടാക്കടം എൻ.ഡി.എ സർക്കാർ തിരിച്ചുപിടിച്ചു. രാജ്യത്തിന്‍റെ ബാംങ്കിംഗ് രംഗത്ത് സമഗ്ര പരിഷ്കരണം നടപ്പാക്കിയെന്നും ഭരണരംഗം അഴിമതി രഹിതമാക്കിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.