''കണക്ക് കൂട്ടലുകള്‍ '' മതിയാക്കി ''മണിസാര്‍'' മടങ്ങുന്നു
മനാമ: 43 വര്‍ഷത്തെ അക്കൗണ്ടിംഗ് തൊഴില്‍ മേഖലയില്‍ നിന്നും വിരമിച്ച് ബഹ്റൈനില്‍ നിന്നും നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറായി നില്‍ക്കുന്ന മണി സാര്‍ എന്ന് വിളിക്കുന്ന സുബ്രമണ്യന്‍ കെ.വി എന്ന പാലക്കാട് സ്വദേശി പറയുന്നത് ഇനി അധികം കണക്ക്കൂട്ടലുകള്‍ ഒന്നും തന്നെ ഇല്ലാതെ ജീവിതം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് താനെന്നാണ്.
43 ബഹ്റൈന്‍ ദേശീയദിനാഘോഷങ്ങള്‍ കണ്ട ഓര്‍മ്മകളുമായാണ് ഈ നാല്‍പത്തി ഏഴാമത്തെ ബഹ്റൈന്‍ ദിനാഘോഷ വേളയില്‍ ബഹ്റൈനിലെ പ്രമുഖ സ്ഥാപനമായ കവലാനി ട്രേഡിംഗ് കന്പനിയിലെ അക്കൗണ്ട് മാനേജരായ സുബ്രമണ്യന്‍ നാട്ടിലേക്ക് മടങ്ങുന്നത്.
43 വര്‍ഷമായി ഓരേ കന്പനിയില്‍ ജോലി ചെയ്ത സുബ്രമണ്യന്റെ പ്രവാസ ജീവിതത്തിന്റെ ഓര്‍മ്മകളില്‍ അധികവും താന്‍ ജോലി ചെയ്ത് കന്പനിയുമായി ബന്ധപ്പെട്ടവ തന്നെയാണ്. ബി.കോം ബിരുദ പഠനത്തിനു ശേഷം തൊഴില്‍ അന്വേഷണത്തിന്റെ ഭാഗമായാണ് 1976 ജനുവരി 26നാണ് ഇദേഹം ബഹ്റൈനിലേക്ക് പറക്കുന്നത്. കവലാനി കന്പനിയില്‍ അക്കൗണ്ടന്റായി ജോലിയില്‍ പ്രവേശിച്ച ഇദേഹം ഇപ്പോള്‍ മടങ്ങുന്നത് അക്കൗണ്ട് മാനേജരായിട്ടാണ്. തന്റെ തൊഴിലിനോട് കാണിച്ച ആത്മാര്‍ത്ഥതയും സത്യസന്ധതയുതന്നെയാണ് ഇന്നെത്തി നില്‍ക്കുന്ന തൊഴില്‍മേഖലയിലെ ഉന്നത സ്ഥാനങ്ങളെന്നാണ് സുബ്രമണ്യത്തിന്റെ ഭാഷ്യം.
ഏറ്റവും സൗഹൃദപരമായി ഇടപെടുന്ന ബഹ്റൈന്‍ എന്ന നാടിനോട് തോന്നിയ ഇഷ്ടകൂടുതല്‍ തന്നെയാണ് മറ്റൊരു വിദേശ മണ്ണിലേക്കും തന്നെ പറിച്ചുനടാന്‍ തയ്യാറാകാത്തത് എന്നാണ് അദേഹത്തിന് പറയാനുള്ളത്. എന്നാല്‍ ആദ്യകാലങ്ങളില്‍ നിന്നും വികസനപരമായി വളരെ നല്ല മാറ്റങ്ങള്‍ മാത്രമാണ് ബഹ്റൈന് സംഭവിച്ചിട്ടുള്ളതെന്നും ഇപ്പോഴും വിദ്യാസന്പരും, കഴിവുള്ളവരു ം തന്നെയാണ് ഇവിടെയുള്ളത് എന്നതാണ് ഈ നാടിന്റെ പ്രത്യേകതയെന്നും അദേഹം പറഞ്ഞു.
ഡിസംബര്‍ 20ന് കന്പനിയോട് യാത്ര പറഞ്ഞ് ഡിസംബര്‍ 28നാണ് ഇപ്പോള്‍ സ്ഥിരതാമസമാക്കിയിട്ടുള്ല ചെന്നൈ നഗരത്തിലേക്ക് മടങ്ങുന്നത്. തൊഴില്‍ മേഖല കണക്കൂകൂട്ടലുകള്‍ നിറഞ്ഞതിനാല്‍ നാട്ടില്‍ ചെന്നുള്ള പുതിയ കാര്യങ്ങളെ കുറിച്ച് അധികം പദ്ധതികളോ , തീരുമാനങ്ങളോ ഒന്നും തന്നെ കണക്കുകൂട്ടിനവെച്ചിട്ടില്ലാന്നാണ് ഇദേഹത്തിന്റെ ഭാഷ്യം. ഭാര്യ ഗീത പതിനാറുവര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചു. മകള്‍ സുജാത, മകന്‍ സഞ്ജയ് . ഇരുവരും ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്നു.

