തിരഞ്ഞെടുപ്പ് വിജയം : അറബ് പാർലമെന്റ് സ്പീക്കർ അഭിനന്ദിച്ചു

കെയ്‌റോ : ബഹറിനിൽ നടന്ന പാർലമെന്റ് മുനിസിപ്പൽ തിരഞ്ഞെടുപ്പിന്റെ വിജയകരമായ നടത്തിപ്പിൽ ബഹ്‌റൈൻ ഭരണകൂടത്തിന് അറബ് പാർലമെന്റ് സ്പീക്കർ ഡോ. മിഷാൽ ബിൻ ഫഹം അൽ സലാമി അഭിനന്ദനം അറിയിച്ചു. രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ, പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ, കിരീടാവകാശിയും, ഡെപ്യൂട്ടി സുപ്രീം കമാൻഡറും ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ എന്നിവരെയും അദ്ദേഹം പ്രേത്യേകം അഭിനന്ദിച്ചു.
രാജ്യത്തെ പൊതുസ്ഥാപനങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസം പ്രതിഭലിപ്പിക്കുന്നതാണ് ചരിത്രത്തിലെ ഏറ്റവും വലിയ പോളിംഗ് ശതമാനം വ്യക്തമാക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്ത് ഹമദ് രാജാവ് നടപ്പിലാക്കിവരുന്ന പരിഷ്കരണ പ്രവർത്തങ്ങളോടുള്ള ജനങ്ങളുടെ താല്പര്യമാണ് ഇതിലൂടെ വ്യക്തമാക്കുന്നതെന്നും ഡോ. മിഷാൽ പറഞ്ഞു.