ബഹ്റൈന് സൗദിയുടെ അഭിനന്ദനങ്ങൾ

മനാമ : വിജയകരമായി പാർലമെന്റ് മുൻസിപ്പൽ തിരഞ്ഞെടുപ്പ് നടത്തിയതിന് ബഹ്‌റൈൻ ഭരണകൂടത്തിന് സൗദിയുടെ അഭിനന്ദനം. രാജ്യത്തിൻറെ ജനാധിപത്യ പ്രക്രിയയിലും ഭരണ നേതൃത്വത്തിലും ഉള്ള വിശ്വാസമാണ് തിരഞ്ഞെടുപ്പിലെ വർദ്ധിച്ച ജനപങ്കാളിത്തമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു. രാജ്യത്തിൻറെ ആഭ്യന്തര കാര്യങ്ങളിലെ വിദേശ ഇടപെടൽ നിരാകരിക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട് ചെയ്തു.