ഇമാമിനെ വധിച്ച കേസിൽ അന്തിമ വാദം ഒക്ടോബർ 8ന്


മനാമ : ഇമാമിനെ വധിച്ച കേസിൽ അന്തിമ വാദം 2018 ഒക്ടോബർ 8ന് നടക്കും. ബംഗ്ലാദേശ് പൗരനായ പ്രതി കേസിൽ വിചാരണ നേരിടുകയാണ്. ഇമാം അബ്ദുൽ ഹമീദ് ഹുസൈനെ കൊലപ്പെടുത്തിയ പ്രതിയെ ഹൈ ക്രിമിനൽ കോടതിയിൽ ഹാജരാക്കിയിരുന്നു.
 
ഇമാമിനെ ഇരുമ്പ് ദണ്ഡുകൊണ്ട് തലക്കടിച്ചുകൊന്ന പ്രതി, മൃതദേഹം കഷ്ണങ്ങളാക്കി പ്ലാസ്റ്റിക് ബാഗിൽ നിക്ഷേപിച്ച ശേഷം അസ്കറിലെ സ്ക്രാപ് യാർഡിന് സമീപം ഉപേക്ഷിക്കുകയായിരുന്നു വെന്നാണ് പ്രോസിക്യൂഷൻ റിപ്പോർട്ട്.  പ്രതിയെ പ്രതി കുറ്റം സമ്മതിച്ചു. 
 
ഇമാമിനെ കൊലപ്പെടുത്തുന്നതിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് താൻ അറിഞ്ഞിരുന്നില്ലെന്ന് കേസിൽ പ്രതി ചേർക്കപ്പെട്ട മറ്റൊരു വ്യക്തി വ്യക്തമാക്കി. ഇമാം ജോലിചെയ്തിരുന്ന മുഹറഖിലെ ഒരു മസ്ജിദിൽ മുഅസ്സീനായിരുന്നു ബംഗ്ലാദേശ് സ്വദേശിയായ പ്രതി. ഇയാൾ അനധികൃത വിസ വ്യാപാരം നടത്തിയതിനെത്തുടർന്ന് നിയമ നടപടിയെടുക്കണമെന്ന് ഇമാം മുന്നറിയിപ്പ് നൽകിയിരുന്നു. വിസ വ്യാപാരത്തെക്കുറിച്ച് ഇമാം റിപ്പോർട്ട് ചെയ്തതിലുള്ള വൈരാഗ്യമാണ് കൊലക്ക് പിന്നിലെ കാരണമായി പ്രോസിക്യൂഷൻ വ്യക്തമാക്കുന്നത്.

You might also like

  • Straight Forward

Most Viewed