പ്രേംനസീറിന്‍റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു


 ഷീബ വിജയൻ 

തിരുവനന്തപുരം I പ്രേംനസീറിന്‍റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു. 71 വയസായിരുന്നു. വൃക്ക രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ ആശുപത്രിയിൽ തിങ്കളാഴ്ച രാത്രിയിലായിരുന്നു അന്ത്യം. 50ലധികം സിനിമകളിലും ചില ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. . അമ്മ: ഹബീബ ബീവി, ഭാര്യ: ‌ആയിഷാ ബീവി, മക്കൾ: ഷമീർ ഖാൻ, അജിത് ഖാൻ. ചിറയിൻകീഴ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, മോണ്ട്ഫോർട്ട് സ്കൂൾ, യേർക്കാട് എന്നിവിടങ്ങളിൽനിന്ന് ഷാനവാസ് പ്രാഥമിക വിദ്യാഭ്യാസം നേടി. ചെന്നൈയിലെ ന്യൂ കോളേജിൽനിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ മാസ്റ്റേഴ്സ് ബിരുദവും കരസ്ഥമാക്കിയിരുന്നു. 1981ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത പ്രേമഗീതങ്ങൾ എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. 1991ൽ പുറത്തിറങ്ങിയ 'നീലഗിരി' എന്ന ചിത്രത്തിന് ശേഷം സിനിമാ മേഖലയിൽ നിന്ന് ദീര്‍ഘകാലം വിട്ടുനിന്നു. 2011ൽ പുറത്തിറങ്ങിയ ചൈനാ ടൗൺ, 'സക്കറിയയുടെ ഗർഭിണികൾ' എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

article-image

DSFDSFDAS

You might also like

  • Straight Forward

Most Viewed