ബി.കെ.എസ് കളിക്കളത്തിന് ഒരുക്കങ്ങളായി
മനാമ: ബഹ്റൈൻ കേരളീയ സമാജം കുട്ടികൾക്കായി അവധിക്കാലത്ത് സംഘടിപ്പിക്കുന്ന സമ്മർക്യാന്പ് “കളിക്കളം 2018” ജൂലൈ 1 മുതൽ ആരംഭിക്കുമെന്ന് സമാജം പ്രസിഡണ്ട് രാധാകൃഷ്ണ പിള്ള ,ജനറൽ സെക്രട്ടറി എം.പി രഘു എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.അദ്ധ്യാപകൻ, പത്രപ്രവർത്തകൻ, നാടകരചിയിതാവ്, സംവിധായകൻ, നടൻ, വാഗ്മി, കഥകളിനടൻ, കഥകളിസാഹിത്യകാരൻ എന്നീനിലകളിൽ പ്രശസ്തനായ പ്രശാന്ത് നാരായണനാണ് ക്യാന്പിന് നേതൃത്വം നൽകുന്നത്.
വിദഗ്ദ്ധ പരിശീലനം ലഭിച്ച ചിത്രകാരന്മാരും, അദ്ധ്യാപകരും, നൃത്തസംഗീത അദ്ധ്യാപകരും,ഡോക്റ്റർമാരും, കായികപരിശീലകരുമടങ്ങിയ പത്തോളം സമാജംഅംഗങ്ങളും പ്രശാന്തിനോടൊപ്പം ക്യാന്പിൽ പരിശീലകരായി എത്തിച്ചേരും. ജൂലൈ1ന് ആരംഭിച്ച് ആഗസ്റ്റ് 17 വരെ നീണ്ടുനിൽക്കുന്ന ക്യാന്പിലേക്കുളള രജിസ്ട്രേഷൻ ആരംഭിച്ചതായും അഞ്ചു വയസ്സിനും പതിനഞ്ച് വയസ്സിനും ഇടയിൽ പ്രായമുളള കുട്ടികൾക്കായിരിക്കും പ്രവേശനം ലഭിക്കുകയെന്നും സമാജം ഭാരവാഹികൾ അറിയിച്ചു.
പങ്കെടുക്കുന്ന കുട്ടികൾക്ക് ക്യാന്പിൽ എത്തിച്ചേരുന്നതിനും തിരികെ പോകുന്നതിനുമുളള വാഹനസൗകര്യം ഉണ്ടായിരിക്കും.
പ്രായത്തിന്റെ അടിസ്ഥാനത്തിൽ കുട്ടികളെ പലഗ്രൂപ്പുകളായിതിരിച്ച്സംഗീതം,നാടകം,ചിത്രകല,പ്രസംഗം,സാഹിത്യരചന,വാർത്താവായന, പത്രറിപ്പോർട്ടിംഗ്, ക്യാന്പ് വാർത്താ പ്രസിദ്ധീകരണം, ഫോട്ടോഗ്രാഫി, സിനിമ, തുന്നൽ, പാചകം, പ്രഥമശുശ്രൂഷ,ക്ലേമോഡലിംഗ്്, കളിപ്പാട്ടനിർമ്മാണം, ക്വിസ് തുടങ്ങിയ വിവിധമേഖലകളിൽ പരിശീലനവും ആരോഗ്യം, ദന്തസംരക്ഷണവും പരിപാലനവും, ട്രാഫിക്, ഇലക്ട്രിക് ഉപകരണങ്ങൾ തുടങ്ങിയവയിൽ ബോധവത്ക്കരണ ക്ലാസുകളും, കരാട്ടെ ഫുട്ബോൾ, വോളിബോൾ, ബാസ്ക്കറ്റ്ബോൾ എന്നിവയിൽ കായികപരിശീലനവും, മത്സരങ്ങളും, വിനോദയാത്രകളും പ്രമുഖവ്യക്തികളുമായി അഭിമുഖവും, വ്യക്തിത്വപരിശീലനവും, പഠനക്ലാസുകളും കുട്ടികൾക്കുമാത്രമായി ബഹ്റൈനിലെ പ്രമുഖആശുപത്രിയുമായി സഹകരിച്ചു മെഡിക്കൽക്യാന്പും സമ്മർക്യാന്പിന്റെ ഭാഗമായി ഉണ്ടാകുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
ആഗസ്റ്റ്17ന് സംഘടിപ്പിക്കുന്ന സമാപനസമ്മേളനത്തിൽ വെച്ച് ക്യാന്പ് അംഗങ്ങൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.തുടർന്ന് ക്യാന്പ്്അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധകലാപരിപാടികളും ഉണ്ടായിരിക്കും.പ്രവേശനം ലഭിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും സമാജം ഓഫീസുമായൊ(17251878)ക്യാന്പ് ്ജനറൽ കൺവീനർ മനോഹരൻപാവറട്ടി (39848091)ക്യാന്പ് കൺവീനർ ജയരവികുമാർ (36782497 ) എന്നിവരുമായോ ബന്ധപ്പെടാവുന്നതാണ്.
കുട്ടികളുടെ നാടക ക്യാംപിന് ശേഷമുള്ള സമയങ്ങളിൽ നാടക പ്രവർത്തനങ്ങളിൽ താൽപര്യമുള്ള മുതിർന്നവർക്കുവേണ്ടിയുള്ള ഒരു ക്യാന്പും പ്രശാന്ത് നാരായണന്റെ നേതൃത്വത്തിൽ മുതിർന്നവർക്കുവേണ്ടിയുള്ള ഒരു നാടക ക്യാന്പും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. ഇതിൽ സമാജമംഗങ്ങൾ അല്ലാത്തവർക്കും പങ്കെടുക്കാവുന്നതാണ്.




