സെ­ബാ­സ്റ്റ്യന് വേ­ണം സു­മനസ്സു­കളു­ടെ­ സ­ഹായം


മനാ­മ : മസ്തി­ഷ്കാ­ഘാ­തം സംഭവി­ച്ച് തലയി­ലെ­ ഞരന്പ്‌ പൊ­ട്ടി­ ബോ­ധരഹി­തനാ­യി­ സൽ‍­മാ­നി­യ ആശു­പത്രി­യിൽ‍ കി­ടക്കു­ന്ന കോ­ഴി­ക്കോട് കു­ന്ദംകു­ളം സ്വദേ­ശി­ സെ­ബാ­സ്റ്റ്യൻ (57) സു­മനസ്സു­കളു­ടെ­ സഹാ­യം തേ­ടു­ന്നു­. 12 വർ‍­ഷമാ­യി­ ബഹ്റൈ­നിൽ‍ തു­ച്ഛമാ­യ വേ­തനത്തിൽ‍ തയ്യൽ‍ ജോ­ലി­ ചെ­യ്ത് കു­ടുംബം പു­ലർ‍­ത്തി­ വരു­കയാ­യി­രു­ന്നു­ സെ­ബാ­സ്റ്റ്യൻ. മെയ് 30ാം തീ­യതി­ പതിവ് പോ­ലെ­ കടയി­ലേ­യ്ക്ക് പോ­കാൻ ഒരു­ങ്ങു­ന്നതി­നി­ടെ­യാണ് താ­മസ സ്ഥലത്ത് ബോ­ധരഹി­തനാ­യി­ വീ­ഴു­ന്നത്. പതിവ് സമയമാ­യി­ട്ടും കടയിൽ എത്താ­ത്തതി­നെ­ത്തു­ടർ­ന്ന് സഹപ്രവർ­ത്തകർ അന്വേ­ഷി­ച്ച് താ­മസ സ്ഥലത്തെ­ത്തി­യപ്പോ­ഴാണ് അബോ­ധാ­വസ്ഥയിൽ കി­ടക്കു­ന്ന ഇദ്ദേ­ഹത്തെ­ കണ്ടത്. തു­ടർ­ന്ന് സൽ­മാ­നി­യ ആശു­പത്രി­യിൽ എത്തി­ക്കു­കയാ­യി­രു­ന്നു­. ഭാ­ര്യയും രണ്ട് പെ­ൺ­മക്കളും അടങ്ങു­ന്ന ആറംഗ നി­ർ­ദ്ധന കു­ടുംബത്തി­ന്റെ­ ഏക അത്താ­ണി­യാണ് സെ­ബാ­സ്റ്റ്യൻ. പ്രവാ­സത്തി­ന്‍റെ­ ആദ്യ കാ­ലങ്ങളിൽ‍ തന്‍റെ­ സഹോ­ദരങ്ങളു­ടെ­ സംരക്ഷണ ചു­മതല സെ­ബാ­സ്റ്റ്യനാ­യി­രു­ന്നു­. നാ­ട്ടിൽ അഞ്ച് സെ­ന്റ്‌ വസ്തു­വിൽ‍ ചെ­റു­താ­യു­ള്ള ഒരു­ വീ­ടാണ് ആകെ­ സന്പാ­ദ്യം. മൂ­ത്ത മകളു­ടെ­ വി­വാ­ഹം കഴി­ഞ്ഞ് വന്നതി­ന്‍റെ­ 12ാം നാ­ളാണ് വി­ധി­ സെ­ബാ­സ്റ്റ്യനെ­ ആശു­പത്രി­ കി­ടക്കയിൽ‍ എത്തി­ച്ചത്. നാ­ട്ടി­ലെ­ത്തി­ച്ച് നീ­ണ്ട നാ­ളത്തെ­ ചി­കി­ത്സ നടത്തി­യാൽ സെ­ബാ­സ്റ്റ്യനെ­ സാ­ധാ­രണ ജീ­വി­തത്തി­ലേ­യ്ക്ക് കൊ­ണ്ടു­വരാ­മെ­ന്നാണ് ഡോ­ക്ടർ­മാർ പറയു­ന്നത്.

സെ­ബാ­സ്റ്റ്യൻ ബഹ്റൈ­നിൽ നി­ന്നയക്കു­ന്ന പണം കൊ­ണ്ടാണ് നി­ത്യവൃ­ത്തി­യും ഡി­ഗ്രി­ക്ക് പഠി­ക്കു­ന്ന മകളു­ടെ­ ജീ­വി­തച്ചി­ലവു­കളു­മെ­ല്ലാം കഴി­ഞ്ഞു­ പോ­കു­ന്നത്. എന്നാൽ ഈ അവസ്ഥയിൽ ജീ­വി­തം മു­ന്നോ­ട്ട് കൊ­ണ്ടു­പോ­കാൻ കഴി­യാ­ത്ത സാ­ഹചര്യത്തിൽ തു­ടർ­ന്നു­ള്ള ചകി­ത്സാ­ ചി­ലവു­കൾ എങ്ങി­നെ­ കണ്ടെ­ത്തും എന്നു­ള്ള ആശങ്കയി­ലാണ് കു­ടുംബം. ബഹ്‌റൈ­നി­ലെ­ സാ­മൂ­ഹ്യ പ്രവർ­ത്തകരു­ടെ­യും സു­മനസ്സു­കളു­ടെ­യും സഹാ­യം ഉണ്ടെ­ങ്കിൽ മാ­ത്രമേ­ ഇദ്ദേ­ഹത്തി­ന്റെ­യും കു­ടുംബത്തി­ന്റെ­യും ജീ­വി­തം മു­ന്നോ­ട്ട് കൊ­ണ്ടു­പോ­കാൻ കഴി­യു­കയു­ള്ളൂ­. ഒരു­ സ്ട്രക്ച്ചറിൽ യാ­ത്ര ചെ­യ്യാൻ സാ­ധി­ക്കു­ന്ന മു­റയ്ക്ക് സെ­ബാ­സ്റ്റ്യനെ­ നാ­ട്ടി­ലേ­യ്ക്ക് കൊ­ണ്ട് പോ­കാൻ ഒരു­ക്കമാ­ണെ­ന്ന് ബഹ്‌റൈ­നിൽ തന്നെ­യു­ള്ള ഇദ്ദേ­ഹത്തി­ന്റെ­ ഭാ­ര്യയു­ടെ­ സഹോ­ദരീ­ ഭർ‍­ത്താവ് ഫ്രാ­ൻ‍­സിസ് പറയു­ന്നു­. പക്ഷെ­ അതി­നു­ള്ള സാ­ന്പത്തി­കമാണ് പ്രശ്നം. സെ­ബാ­സ്റ്റ്യനെ­ സഹാ­യി­ക്കാൻ താ­ൽ­പ്പര്യമു­ള്ളവർ­ക്കും കൂ­ടു­തൽ‍ വി­വരങ്ങൾ­ക്കും ഫ്രാ­ൻ‍­സി­സി­നെ­ (39842996) ബന്ധപ്പെ­ടാ­വു­ന്നതാ­ണ്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed