ഒ.ഐ.സി­.സി­യിൽ നി­ന്നും പി­രി­ഞ്ഞവർ മാ­തൃ­സംഘടനയിൽ ലയിക്കാൻ നീ­ക്കം


രാ­ജീവ് വെ­ള്ളി­ക്കോ­ത്ത് 

മനാ­മ : ബഹ്‌റൈ­നി­ലെ­ കോ­ൺ­ഗ്രസ് സംഘടനയാ­യ ഓവർ­സീസ് ഇന്ത്യൻ കൾ­ച്ചറൽ കോ­ൺ­ഗ്രസിൽ (ഒ.ഐ.സി­.സി­) നി­ന്നും പി­രി­ഞ്ഞ് സ്വന്തം നി­ലയ്ക്ക് ഇന്ത്യൻ യൂ­ത്ത് കൾ­ച്ചറൽ കോ­ൺ­ഗ്രസ് (ഐ.വൈ­.സി­.സി­) എന്ന പേ­രിൽ സംഘടന രൂ­പീ­കരി­ച്ച യു­വജന വി­ഭാ­ഗം തി­രി­കെ­ മാ­തൃ­സംഘടനയിൽ ലയി­ക്കാ­നു­ള്ള ആലോ­ചനകൾ ആരംഭി­ച്ചതാ­യി­ അറി­യു­ന്നു­. കോ­ൺ­ഗ്രസ് ഒറ്റക്കെ­ട്ടാ­യി­ മു­ന്നോ­ട്ട് പോ­കണമെ­ന്ന സംസ്ഥാ­ന നേ­താ­ക്കളു­ടെ­ അഭ്യർ­ത്ഥന പ്രകാ­രമാണ് തങ്ങൾ മാ­തൃ­സംഘടനയി­ലേ­യ്ക്ക് തി­രി­കെ­ പോ­കാ­മെ­ന്ന് പു­നർ­ചി­ന്തനം നടത്തു­ന്നതെ­ന്ന് നേ­താ­ക്കൾ പറയു­ന്നു­. എങ്കി­ലും തങ്ങൾ മു­ന്നോ­ട്ട് വെ­യ്ക്കു­ന്ന ചി­ല നി­ർ­ദ്ദേ­ശങ്ങൾ ഒ.ഐ.സി­.സി­ അംഗീ­കരി­ച്ചാൽ മാ­ത്രമേ­ മാ­തൃ­സംഘടനയി­ലേ­യ്ക്ക് തി­രി­കെ­ പോ­കാൻ ഇവർ തയ്യാ­റാ­കൂ­വെ­ന്നാണ് വി­ശ്വസനീ­യമാ­യ കേ­ന്ദ്രങ്ങളിൽ നി­ന്നും ലഭി­ച്ച വി­വരം.

ബഹ്‌റൈ­നിൽ വർ­ഷങ്ങൾ­ക്ക് മു­ൻ­പേ­ സംഘടി­പ്പി­ച്ച സംഘടനയാണ് ഒ.ഐ.സി­.സി­. കെ­.പി­.സി­.സി­യു­ടെ­ അംഗീ­കാ­രത്തോ­ടെ­ പ്രവർ­ത്തി­ക്കു­ന്ന ഈ സംഘടനയ്ക്ക് ദേ­ശീ­യ കമ്മി­റ്റി­ കൂ­ടാ­തെ­ ഏറെ­ക്കു­റെ­ എല്ലാ­ ജി­ല്ലകൾ­ക്കും പ്രത്യേ­കം കമ്മി­റ്റി­കൾ പ്രവർ­ത്തി­ച്ചു­ വരു­ന്നു­ണ്ട്. കേ­രളത്തി­ലെ­ രാ­ഷ്ട്രീ­യ സംഭവ വി­കാ­സങ്ങളി­ലും തി­രഞ്ഞെ­ടു­പ്പു­കളി­ലും പ്രവാ­സി­ അനു­കൂ­ല കോ­ൺ­ഗ്രസ് പ്രവർ­ത്തകരെ­ ഒരു­മി­ച്ച്­ നി­ർ­ത്തു­കയും പ്രവാ­സി­കളു­ടെ­ കേ­രളത്തി­ലു­ള്ള ബന്ധു­ക്കളു­ടെ­ അടക്കം വോ­ട്ടു­കൾ തങ്ങൾ­ക്കനു­കൂ­ലമാ­ക്കു­ന്നത് മു­തൽ ഇന്ത്യൻ നാ­ഷണൽ കോ­ൺ­ഗ്രസ് സംഘടി­പ്പി­ക്കു­ന്ന എല്ലാ­ പരി­പാ­ടി­കളു­ം പ്രവാ­സലോ­കത്തും ഇവർ സംഘടി­പ്പി­ച്ചു­വരു­ന്നു­ണ്ട്. കൂ­ടാ­തെ­ കോ­ൺ­ഗ്രസി­ന്റെ­ സംസ്ഥാ­ന, ദേ­ശീ­യ നേ­താ­ക്കൾ ബഹ്റൈ­നിൽ ഇടയ്ക്കി­ടെ­ വരു­ന്പോൾ സ്വീ­കരണം നൽ­കു­ക, കു­ടുംബ സംഗമം സംഘടി­പ്പി­ക്കു­ക തു­ടങ്ങി­യ പ്രവർ­ത്തനങ്ങളി­ലും സജീ­വമാ­ണ്.

ഭാ­രവാ­ഹി­കളെ­ തി­ര­ഞ്ഞെ­ടു­ക്കു­ന്നതി­ലെ­ അഭി­പ്രാ­യ വ്യത്യാ­സങ്ങളും പ്രവർ­ത്തനങ്ങളിൽ മതി­പ്പി­ല്ലാ­യ്മയും ഏകാ­ധി­പത്യ സംവി­ധാ­നമാണ് ഒ.ഐ.സി­.സി­ തു­ടർ­ന്ന് ­വരു­ന്നതെ­ന്നും ആരോ­പി­ച്ചാണ് സംഘടനയി­ലെ­ യൂ­ത്ത് വി­ഭാ­ഗത്തിൽ പ്രവർ­ത്തി­ച്ചി­രു­ന്ന ഒരു­ കൂ­ട്ടം കോ­ൺ­ഗ്രസ് പ്രവർ­ത്തകർ സംഘടനയിൽ നി­ന്നും വി­ട്ട് നാ­ലര വർഷം മു­ൻ­പ് ഐ.വൈ­.സി­.സി­ എന്ന പേ­രിൽ പു­തി­യ സംഘടന ഉണ്ടാ­ക്കി­ പ്രവർ­ത്തി­ച്ച്­ തു­ടങ്ങി­യത്. ഔദ്യോ­ഗി­കമാ­യ അംഗീ­കാ­രം കെ­.പി­.സി­.സി­യിൽ നി­ന്നും ഐ.വൈ­.സി­.സിക്ക് ലഭി­ച്ചി­ല്ലെ­ങ്കി­ലും കേ­രളത്തിൽ നി­ന്നു­ള്ള ചി­ല സംസ്ഥാ­ന നേ­താ­ക്കളു­ടെ­ പി­ന്തു­ണ ഇവർ­ക്ക് ഉണ്ടാ­യി­രു­ന്നു­. മാ­ത്രമല്ല ഐ.വൈ­.സി­.സി­യു­ടെ­ ലേ­ബലിൽ കേ­രളത്തിൽ നടത്തു­ന്ന ചി­ല ജീ­വകാ­രു­ണ്യ പ്രവർ­ത്തനങ്ങളിൽ പല സംസ്ഥാ­ന നേ­താ­ക്കളും പങ്കെ­ടു­ത്തി­ട്ടു­ണ്ട്.

അതേ­സമയം കെ­.പി­.സി­.സി­യു­ടെ­ അംഗീ­കാ­രമി­ല്ലെ­ന്ന കാ­രണത്താൽ ഒ.ഐ.സി­.സി­ നേ­താ­ക്കൾ ഐ.വൈ­.സി­.സി­യു­ടെ­ പ്രവർ­ത്തനങ്ങളെ­ പി­ന്തു­ണച്ചി­ല്ലെ­ന്ന്­ മാ­ത്രമല്ല, ഐ.വൈ­.സി­.സി­യു­ടെ­ പല പരി­പാ­ടി­കളി­ലും കെ­.പി­.സി­.സി­ ഭാ­രവാ­ഹി­കൾ വരു­ന്നതി­നെ­ വി­ലക്കാ­നും ശ്രമി­ച്ചിട്ടുണ്ട്­. അതി­നി­ടെ­ ഒ.ഐ.സി­.സി­യു­ടെ­ ചി­ല മുൻ ഭാ­രവാ­ഹി­കളു­ടെ­ പി­ന്തു­ണയോ­ടെ­ പ്രവർ­ത്തി­ക്കു­ന്ന മറ്റ്­ ചി­ല സംഘടനകളു­ടെ­ ചടങ്ങു­കളിൽ ഐ.വൈ­.സി­.സി­ സജീ­വമാ­വു­കയും ചെ­യ്തു­. പരി­പാ­ടി­കളിൽ മു­തി­ർ­ന്ന കോ­ൺ­ഗ്രസ് നേ­താവ് തെ­ന്നല ബാ­ലകൃ­ഷ്ണപി­ള്ള അടക്കം സംബന്ധി­ക്കു­കയും ചെ­യ്തു­. അന്ന് ഐ.വൈ­.സി­.സി­ ആ സംഘടനയിൽ സജീ­വമാ­യതി­നാൽ തെ­ന്നലയെ­ പരി­പാ­ടി­യിൽ നി­ന്നും ഒഴി­വാ­ക്കു­ന്നതി­നും ഒ.ഐ.സി­.സി­ ഭാ­രവാ­ഹി­കൾ ശ്രമി­ച്ചു­ എന്ന് ആരോ­പണം ഉണ്ടാ­യി­രു­ന്നു­. എന്നാൽ ഒ.ഐ.സി­.സി­ സജീ­വം എന്നതി­നേ­ക്കാൾ ജീ­വകാ­രു­ണ്യ പ്രവർ­ത്തനങ്ങൾ­ക്ക് മുൻതൂ­ക്കം നൽ­കി­യും കോ­ൺ­ഗ്രസ് സംഘടി­പ്പി­ക്കു­ന്ന ദി­നാ­ചരണങ്ങൾ, ആഘോ­ഷങ്ങൾ എന്നി­വയെ­ല്ലാം സമാ­ന്തരമാ­യോ­ അതി­നേ­ക്കാ­ളോ­ കൂ­ടു­തലാ­യി­ സംഘടി­പ്പി­ച്ചു­കൊ­ണ്ട് ഐ.വൈ­.സി­.സി­യും മു­ന്നേ­റു­കയാ­യി­രു­ന്നു­. അതേസമയം ഒ.ഐ.സി­.സിയു­ടെ­ യൂ­ത്ത്-വിംഗ് സജീ­വമാ­യി­ ഔദ്യോ­ഗി­ക പരി­പാ­ടി­കളു­മാ­യി­ മു­ന്നോ­ട്ട് നീ­ങ്ങു­കയും ചെ­യ്തു­. അത്തരത്തിൽ ഒ.ഐ.സി­.സി­ യൂ­ത്ത്-വിംഗും, ഐ.വൈ­.സി­.സി­യും സമാ­ന്തരമാ­യി­ പരി­പാ­ടി­കൾ പ്രവർ­ത്തി­ച്ചു­കൊ­ണ്ടി­രി­ക്കെ­ ഐ.വൈ­.സി­.സി­ ബഹ്‌റൈ­നി­ലെ­ വി­വി­ധ ഏരി­യകൾ കേ­ന്ദ്രീ­കരി­ച്ചു­കൊ­ണ്ട് ഒന്പത് ഏരി­യാ­ കമ്മി­റ്റി­കൾ ഉണ്ടാ­ക്കി­. വർ­ഷാ­ വർഷം തി­രഞ്ഞെ­ടു­പ്പു­കൾ നടത്തി­, ഭാ­രവാ­ഹി­കളെ­ മാ­റ്റി­ പ്രതി­ഷ്ഠി­ക്കു­ന്ന രീ­തി­യാണ് ഇവർ പി­ന്തു­ടരു­ന്നത്. നാ­ടകങ്ങളിൽ സജീ­വമാ­വു­ക, യു­വജനോ­ത്സവങ്ങൾ സംഘടി­പ്പി­ക്കു­ക എന്നി­ങ്ങനെ­ സാംസ്കാ­രി­ക പരി­പാ­ടി­കളി­ൽ അവർ സജീ­വമാ­യി­ വാ­ർ­ത്തകളിൽ നി­റഞ്ഞു­ നി­ന്നു­.

രമേശ് ചെ­ന്നി­ത്തല അടക്കമു­ള്ള പല നേ­താ­ക്കളും ബഹ്റൈ­നിലെത്തി­യപ്പോൾ യൂ­ത്ത്കോ­ൺ­ഗ്രസ് പ്രവർ­ത്തകർ ഇത്തരത്തിൽ രണ്ട്­ വി­ഭാ­ഗമാ­യി­ പ്രവർ­ത്തി­ക്കു­ന്നത് പലരും ശ്രദ്ധയിൽപ്പെ­ടു­ത്തി­യെ­ങ്കി­ലും ഒ.ഐ.സി­.സി­ ഔദ്യോ­ഗി­കമാ­യി­ തി­ര­ഞ്ഞെ­ടു­ക്കപ്പെ­ട്ടവരാ­ണെ­ന്നും പ്രശ്നങ്ങൾ ചർ­ച്ചകളി­ലൂ­ടെ­ പരി­ഹരി­ക്കപ്പെ­ടേ­ണ്ടതാ­ണെ­ന്നും പറഞ്ഞ് ഐ.വൈ­.സി­.സി­യു­ടെ­ ആവശ്യങ്ങൾ അംഗീ­കരി­ക്കപ്പെ­ട്ടി­ല്ല. പക്ഷെ­ പ്രവർ­ത്തനങ്ങളിൽ തെ­ല്ലി­ട പി­ന്നോ­ട്ട് പോ­കാ­തെ­ കോ­ൺ­ഗ്രസ് അനു­ഭാ­വി­കളാ­യി അവർ പ്രവർ­ത്തി­ക്കു­കയും ചെ­യ്തു­. അടു­ത്തി­ടെ­ പല നേ­താ­ക്കളും ബഹ്റൈ­നിലെത്തി­യപ്പോൾ കോ­ൺ­ഗ്രസ് പ്രവർ­ത്തകർ ഭി­ന്നി­ച്ച്­ പ്രവർത്തി­ക്കേ­ണ്ടവരല്ലെ­ന്നും ഒരു­മി­ച്ച്­ പോ­കണമെ­ന്നു­മാണ് ഇരു­വി­ഭാ­ഗങ്ങളോ­ടും ആവശ്യപ്പെ­ട്ടത്. കഴി­ഞ്ഞ ദി­വസം ബഹ്റൈ­നി­ലെ­ത്തി­യ യൂ­ത്ത്കോ­ൺ­ഗ്രസി­ന്റെ­ ചു­മതലയു­ള്ള കെ­.പി­.സി­.സി­ സെ­ക്രട്ടറി­ പഴകു­ളം മധു­, ആന്റോ­ ആന്റണി­ എം.പി­ എന്നി­വരും ഈ ആവശ്യമാണ് മു­ന്നോ­ട്ട് െവച്ചത്. 

ഐ.വൈ­.സി­.സി­ പ്രവർ­ത്തകർ മാ­തൃ­സംഘടനയി­ലേ­യ്ക്ക് തി­രി­ച്ച്­ വരി­കയാ­ണെ­ങ്കിൽ മാ­ന്യമാ­യ സ്ഥാ­നം അവർ­ക്ക്­ നൽ­കു­മെ­ന്ന് ഒ.ഐ.സി­.സി­യു­ടെ­ ഭാ­ഗത്തു­നി­ന്നും യൂ­ത്ത്-വിംഗി­ന്റെ­ ഭാ­ഗത്ത്­ നി­ന്നും അഭി­പ്രാ­യം ഉയർ­ന്നു­. തങ്ങൾ­ക്ക്­ സ്ഥാ­നമാ­ണങ്ങൾ ഒന്നും വേ­ണ്ടെ­ന്നും വർ­ഷാ­വർ­ഷം യോ­ഗ്യതയു­ള്ള നേ­താ­ക്കളെ­ ഭാ­രവാ­ഹി­ സ്ഥാ­നങ്ങളിൽ കൊ­ണ്ടു­വരണമെ­ന്നും ജനാ­ധി­പത്യ രീ­തി­യിൽ തി­ര­ഞ്ഞെ­ടു­പ്പ് നടത്തണമെ­ന്നും പ്രവാ­സി­കൾ­ക്കി­ടയിൽ പ്രവർ­ത്തനങ്ങൾ വി­പു­ലമാ­ക്കണമെ­ന്നും മാ­ത്രമാണ് തങ്ങളു­ടെ­ ആവശ്യമെ­ന്ന് ഐ.വൈ.സി.സി­ നേ­താ­ക്കൾ അറിയിച്ചു.

ഐ.വൈ­.സി­.സി­ പ്രവർ­ത്തകർ ഒ.ഐ.സി­.സി­യി­ലേയ്­ക്ക് മടങ്ങി­ വരി­കയാ­ണെ­ങ്കിൽ സംഘടന കു­റച്ചു­കൂ­ടി­ ശക്തി­ ആർജ്ജി­ക്കു­മെ­ന്നും പ്രവർ­ത്തനങ്ങൾ കൂ­ടു­തൽ സജീ­വമാ­ക്കാൻ കഴി­യു­മെ­ന്നും ഒ.ഐ.സി­.സി­ ഭാ­രവാ­ഹി­കൾ പറഞ്ഞു­. ഇതോ­ടെ­ ഇരു­സംഘടനകളും ഒരു­മി­ക്കാ­നു­ള്ള അവസരമാണ് അടു­ത്ത് ­വന്നി­രി­ക്കു­ന്നത്. തങ്ങൾ മു­ന്നോ­ട്ട് വെയ്­ക്കു­ന്ന നി­ർ­ദ്ദേ­ശങ്ങൾ ശരി­യാ­ണെ­ന്ന് തോ­ന്നു­കയും അത് അംഗീ­കരി­ക്കാ­ൻ ഒ.ഐ.സി­.സി­ നേ­തൃ­ത്വം തയ്യാ­റാ­ണെ­ങ്കിൽ ദേ­ശീ­യ കമ്മി­റ്റി­യു­ടെ­ പരി­ഗണനയ്ക്ക്­ ഇക്കാ­ര്യം വെയ്­ക്കു­മെ­ന്നും തു­ടർ­ന്ന് മാ­തൃ­സംഘടനയിൽ ലയി­ക്കു­ന്നതി­നെ­ക്കു­റി­ച്ച്­ ആലോ­ചി­ക്കു­മെ­ന്നും ഐ.വൈ­.സി­.സി­ നേ­തൃ­ത്വം വ്യക്തമാക്കി. കോ­ൺ­ഗ്രസ് ദേ­ശീ­യ തലത്തിൽ പല വി­ട്ടു­വീ­ഴ്ചകൾ­ക്കും തയ്യാ­റാ­കു­ന്പോൾ ബഹ്‌റൈൻ പോ­ലു­ള്ള ചെ­റി­യ രാ­ജ്യത്തെ­ പ്രസ്ഥാ­നവും അടു­ത്ത്­ തന്നെ­ ഒന്നി­ക്കു­മെ­ന്നാണ്‌ നി­ഷ്പക്ഷമതി­കളാ­യ കോ­ൺ­ഗ്രസ് പ്രവർ­ത്തകർ കരു­തു­ന്നത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed