കാ­ശ്മീ­രിൽ‍ ഏറ്റു­മു­ട്ടൽ‍ : നാല് ഭീ­കരർ‍ കൊ­ല്ലപ്പെ­ട്ടു­


ശ്രീ­നഗർ : ജമ്മു­ കാ­ശ്മീ­രി­ലെ­ അനന്ത്നാ­ഗി­ലു­ണ്ടാ­യ ഏറ്റു­മു­ട്ടലിൽ നാല് ഐ.എസ് തീ­വ്രവാ­ദി­കളെ­ സൈ­ന്യം വധി­ച്ചതാ­യി­ സംസ്ഥാ­ന പോ­ലീസ് മേ­ധാ­വി­ എസ്.പി­ വൈദ് അറി­യി­ച്ചു­. കൊ­ല്ലപ്പെ­ട്ടവരിൽ ഒരാൾ ഐ.എസി­ന്റെ­ കശ്മീർ വി­ഭാ­ഗമാ­യ ഇസ്ലാ­മിക്ക് േസ്റ്റ­റ്റ് ജമ്മു­ ആന്റ് കാശ്മീർ എന്ന ഭീ­കരസംഘടനയു­ടെ­ തലവനാ­ണ്. റമദാൻ വെ­ടി­നി­റു­ത്തൽ റദ്ദാ­ക്കി­യ ശേ­ഷം താ­ഴ്്വരയിൽ നടന്ന രണ്ടാ­മത്തെ­ ഏറ്റു­മു­ട്ടലിൽ ഒരു­ സൈനി­കനും മറ്റൊ­രു­ ഗ്രാ­മീ­ണനും കൊ­ല്ലപ്പെ­ട്ടു­. 

ഏറ്റു­മു­ട്ടലിൽ മൂ­ന്ന് സൈ­നി­കർ­ക്ക് പരി­ക്കേ­റ്റി­ട്ടു­ണ്ട്. സൗ­ത്ത് കാ­ശ്മീ­രി­ലെ­ ശ്രി­ഗു­വാ­രാ­ മേ­ഖലയിൽ തീ­വ്രവാ­ദി­കൾ നി­ലയു­റപ്പി­ച്ചി­ട്ടു­ണ്ടെ­ന്ന രഹസ്യവി­വരത്തെ­ തു­ടർ­ന്ന് സൈ­ന്യവും പോ­ലീ­സും ചേ­ർ­ന്ന് തി­രച്ചിൽ നടത്തി­യി­രു­ന്നു­. ഇതേ­തു­ടർ­ന്ന് പ്രദേ­ശത്തെ­ വീ­ട്ടിൽ താ­വളമു­റപ്പി­ച്ച ഭീ­കരർ സൈ­ന്യത്തിന് നേ­രെ­ വെ­ടി­യു­തി­ർ­ക്കു­കയാ­യി­രു­ന്നു­. വെ­ടി­വെ­പ്പിൽ വീ­ട്ടു­ടമസ്ഥൻ മരി­ച്ചു­. ഇയാ­ളു­ടെ­ ഭാ­ര്യയ്ക്ക് ഗു­രു­തര പരി­ക്കേ­ൽ­ക്കു­കയും ചെ­യ്തു­.

കഴി­ഞ്ഞ ഫെ­ബ്രു­വരി­യിൽ ഒരു­ പോ­ലീ­സു­കാ­രൻ കൊ­ല്ലപ്പെ­ട്ടതോ­ടെ­യാണ് താ­ഴ-്വരയിൽ ഐ.എസി­ന്റെ­ സാ­ന്നി­ധ്യമു­ണ്ടെ­ന്ന് കാ­ശ്മീർ പോ­ലീസ് സമ്മതി­ച്ചത്. എന്നാൽ വലി­യ രീ­തി­യിൽ ഇത് വ്യാ­പി­ച്ചി­ട്ടി­ല്ലെ­ന്നാണ് പോ­ലീസ് വ്യക്തമാ­ക്കി­യി­രു­ന്നത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed