കാ­ണാ­താ­യ ബഹ്‌റൈൻ കപ്പൽ കണ്ടെ­ത്തി­


മനാ­മ : മേ­കു­നു­ ചു­ഴലി­ക്കാ­റ്റിൽ കാ­ണാ­താ­യ ബഹ്‌റൈൻ കപ്പലിൽ കു­ടു­ങ്ങി­യവരു­ടെ­ കു­ടുംബാംഗങ്ങൾ­ക്ക് ആശ്വാ­സവാ­ർ­ത്ത. ആഴ്ചകൾ നീ­ണ്ട അന്വേ­ഷണങ്ങൾ­ക്ക് ശേ­ഷം 18 ജീ­വനക്കാർ ഉണ്ടാ­യി­രു­ന്ന കപ്പൽ ഒമാ­നി­ലെ­ സലാ­ല തു­റമു­ഖത്തി­നടു­ത്ത് ഒരു­ ദ്വീ­പിന് സമീ­പമു­ള്ളതാ­യി­ കണ്ടെ­ത്തി­.

മൂ­ന്ന് അംഗങ്ങൾ മാ­ത്രമാണ് അപകടസമയത്ത് കപ്പലി­ലു­ണ്ടാ­യി­രു­ന്നത്. മറ്റു­ള്ളവർ ശന്പള കു­ടി­ശ്ശി­ക നൽ­കാ­ത്തതി­നെ­ത്തു­ടർ­ന്ന് നേ­രത്തെ­ കപ്പൽ വി­ട്ടി­രു­ന്നു­. സി­റി­യ, ജോ­ർ­ദാൻ, മ്യാ­ൻ­മർ എന്നീ­ രാ­ജ്യങ്ങളി­ൽ­നി­ന്നു­ള്ളവരാണ് നി­ലവിൽ കപ്പലിൽ ഉണ്ടാ­യി­രു­ന്നത്. മി­ഡി­ലീ­സ്റ്റിൽ ചരക്ക് കൈ­മാ­റ്റം നടത്തി­യി­രു­ന്നതാണ് ബഹ്റൈൻ കന്പനി­യു­ടെ­ ഉടമസ്ഥതയി­ലു­ള്ള കപ്പൽ.

വി­ജയകരമാ­യ രക്ഷാ­പ്രവർ­ത്തനത്തി­ന്­ ശേ­ഷം അംഗങ്ങളിൽ ഒരാൾ സ്വദേ­ശമാ­യ മ്യാ­ൻ­മറിൽ മടങ്ങി­യെ­ത്തി­. മറ്റു­ രണ്ട് ­പേർ തു­റമു­ഖ അധി­കാ­രി­കൾ ഏർ­പ്പാ­ടാ­ക്കി­യ ഹോ­ട്ടലിൽ താ­മസി­ക്കു­ന്നു­. ജൂൺ 12ന് ഒമാ­നി­ തീ­രദേ­ശ സേ­ന ഇവർ­ക്കാ­വശ്യമു­ള്ള സാ­ധനങ്ങൾ കപ്പലിൽ എത്തി­ച്ചി­രു­ന്നു­.

ഏഴ് മാ­സത്തോ­ളം ശന്പളക്കു­ടി­ശ്ശി­ക ഉണ്ടാ­യി­രു­ന്ന തൊ­ഴി­ലാ­ളി­കൾ­ക്ക് ശന്പളത്തി­ന്റെ­ ഒരു­ ഭാ­ഗം മാ­ത്രമേ­ കന്പനി­ നൽ­കി­യി­ട്ടു­ള്ളൂ­. ഇതു­മൂ­ലം പല ജീ­വനക്കാ­രും ജോ­ലി­ ഉപേ­ക്ഷി­ച്ചു­. എന്നാൽ മൂ­ന്ന് അംഗങ്ങൾ കപ്പലിൽ താ­മസം തു­ടരു­കയാ­യി­രു­ന്നു­. ചു­ഴലി­ക്കാ­റ്റ് ശക്തി­യാ­ർ­ജ്ജി­ച്ചത്തോ­ടെ­ കപ്പൽ കടലിൽ സ്വതന്ത്രമാ­യി­ ഒഴു­കു­കയാ­യി­രു­ന്നു­. ആഴ്ച്ചകൾ നീ­ണ്ട തി­രച്ചി­ലി­ന്­ ശേ­ഷമാണ് ഒരു­ ദ്വീ­പിന് സമീ­പം കപ്പൽ കണ്ടെ­ത്തി­യത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed