മലയാളിയുടെ കന്പനിയിൽ നിന്ന് ലോക്കർ കവർച്ച ചെയ്തു

മനാമ : സിത്രയ്ക്കടുത്ത് വെസ്റ്റ് ഏക്കറിൽ മലയാളി സ്വദേശിയുമായി ചേർന്ന് നടത്തിവരുന്ന ഒരു സ്ഥാപനത്തിൽ നിന്ന് ലോക്കർ കവർച്ച ചെയ്തതായി പരാതി. ലോക്കറിലും ഓഫിസിലും സൂക്ഷിച്ചിരുന്ന പണവും കന്പനി ജീവനക്കാരുടെയും കുംടുംബാംഗങ്ങളുടെയും അടക്കം 35 പാസ്പോർട്ടുകളും മൂന്ന് ചെക്ക് ബുക്കുകളുമാണ് ലോക്കറിൽ ഉണ്ടായിരുന്നതെന്ന് കന്പനി മാനേജർ പറഞ്ഞു. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. ഈദ് അവധി ആയതിനാൽ തലേന്നാൾ കന്പനി മുടക്കമായിരുന്നു. ഇന്നലെ ഓഫീസ് തുറക്കുന്പോഴാണ് മോഷണ വിവരം അറിയുന്നത്. ഒരാൾ ലോക്കർ കടത്തിക്കൊണ്ട് പോകുന്നതിന്റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ടെങ്കിലും മുഖം മൂടി അണിഞ്ഞ നിലയിലാണുള്ളതെന്ന് കന്പനി വക്താവ് പറഞ്ഞു.
സുരക്ഷയെ കരുതിയാണ് ജീവനക്കാരും അവരുടെ കുടുംബാങ്ങങ്ങളുടെയും പാസ്പോർട്ടുകൾ ലോക്കറിൽ സൂക്ഷിച്ചതെന്നും പണം നഷ്ടപ്പെട്ടതിനെക്കാളും പ്രശ്നം പാസ്പോർട്ട് നഷ്ടപ്പെട്ടതാണെന്നും കന്പനി പ്രതിനിധി പറഞ്ഞു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പാസ്പോർട്ടോ ചെക്ക് ബുക്കുകളോ കളഞ്ഞു കിട്ടിയ അവസ്ഥയിൽ കണ്ടെത്തുകയാണെങ്കിൽ പോലീസിലോ 34173242, 36514422, 34512123 എന്നീ മൊബൈൽ നന്പറുകളിലോ ബന്ധപ്പെടണമെന്ന് കന്പനി ഉടമകൾ അഭ്യർത്ഥിച്ചു.