കെ.സി.എ x ബി.എഫ്.സി ക്രിക്കറ്റ് ടൂർണ്ണമെന്റ് ജൂൺ 23 മുതൽ

മനാമ : കെ.സി.എ xബി.എഫ്.സി ക്രിക്കറ്റ് ടൂർണ്ണമെന്റ് ജൂൺ 23 മുതൽ ആരംഭിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ടൂർണ്ണമെന്റ് സഖയ്യയിലെ കെ.സി.എ ഗ്രൗണ്ടിലാണ് നടക്കുന്നത്. മത്സരത്തിൽ 50ഒാളം ടീമുകൾ പങ്കെടുക്കും. ഏത് ടീമുകൾക്കും ടൂർണ്ണമെന്റിൽ സംബന്ധിക്കാം എന്നതാണ് പ്രധാന സവിശേഷതയെന്നും സംഘാടകർ വ്യക്തമാക്കി. ടൂർണ്ണമെന്റിന്റെ ടൈറ്റിൽ സ്പോൺസർ ബി.എഫ്.സിയാണ്. ടീം രജിസ്ട്രേഷന് 35 ബി.ഡിയാണ് ഫീസ്. ഏഴും അധികം മൂന്ന് പേരും ഉൾപ്പെടെ 10 അംഗങ്ങളുള്ളതാകണം ടീം.
കൂടുതൽ വിവരങ്ങൾക്ക് എം.കെ ജേക്കബ് (39294910), റോമി ചെറിയാൻ (36780153), അരുൺ ഷെട്ടി (33329415) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്. ഒന്നാം സ്ഥാനത്ത് എത്തുന്ന ടീമിന് 500 ഡോളറും ട്രോഫിയും വ്യക്തിഗത ട്രോഫികളും, റണ്ണർ അപ്പ് നേടുന്ന ടീമിന് 300 ഡോളറും ട്രോഫിയും വ്യക്തിഗത ട്രോഫികളും സമ്മാനിക്കും. മികച്ച കളിക്കാരൻ, മാൻ ഒാഫ് ദ ഫൈനൽ മാച്ച്, മികച്ച ബൗളർ, മികച്ച ബാറ്റ്സ്മാൻ തുടങ്ങിയ അവാർഡുകളും സമ്മാനിക്കും. കെ.പി ജോസ്, സേവി മാത്തുണ്ണി, ബി.എഫ്.സി ജനറൽ മാനേജർ പാൻസിലി വർക്കി, വർഗ്ഗീസ് ജോസഫ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.