ഇന്ധന തീരുവ കുറയ്ക്കില്ലെന്ന് അരുൺ ജെയ്റ്റ്ലി

ന്യൂഡൽഹി : പെട്രോൾ, ഡീസൽ എക്സൈസ് തീരുവ കുറയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി. പൗരന്മാർ സത്യസന്ധരായി നികുതി വിഹിതം അടച്ചാൽ മാത്രമേ ഇന്ധന നികുതിയെ പ്രധാന റവന്യു വരുമാനമാർഗമായി കാണുന്നത് കുറച്ചുകൊണ്ടുവരാനാകൂവെന്നും അദ്ദേഹം പറഞ്ഞു.